Monday, November 16, 2020

ഒരു മുല്ല ചെടി


മുറ്റത്ത് ഞാനൊരമുല്ല നട്ടിരുന്നു. പക്ഷേ കാലങ്ങളേറെ കഴിഞ്ഞിട്ടും അവളിതുവരേയും പൂത്തില്ല.
എന്തേ നീ പൂക്കാത്തെ എന്ന എന്‍റെ ചോദ്യത്തിന് അവളുടെ ഉത്തരം വിചിത്രം ആയിരുന്നു. അവള്‍ പറയുകയാ..., എന്‍റെ അടുത്തുനില്‍ക്കുന്ന ഈ ചെമ്പരത്തി ഉണ്ടെല്ലോ ഈ കള്ളി ചെമ്പരത്തി ഏവരും പ്രാന്തി എന്നു വിളിക്കുന്ന ഇവള്‍ എന്നും അങ്ങു പൂക്കുകയല്ലേ....? ഇവിടെ ഇവളുടെ ചുവട്ടില്‍ കുറ്റി ചെടിയായ ഞാന്‍  പൂത്താല്‍ എന്നെ ആരു കാണാന്‍ പൂംമ്പൊടിയോടെ അഞ്ചിതള്‍ കാട്ടി അവള്‍ വിരിയുമ്പോള്‍ ഞാന്‍  ഇവിടെ നാനെ ചെറുതല്ലേ....? ഞാന്‍  കൊതിക്കാറുണ്ട് ഒരിക്കലെങ്കിലും ഇവള്‍ പൂക്കാതിരുന്നെങ്കില്‍ എന്ന് അന്ന് നിറയെ പൂക്കളായ് ഞാന്‍  വിരിഞ്ഞെങ്കിലെന്ന്.

........അതു കേട്ടെനിക്ക് ചിരിയാണുവന്നത് അതെ ചിരിതന്നെയാ ചെമ്പരത്തിയിലും ഞാന്‍  കണ്ടു. ഈ സമയമാണ് ആ കാറ്റെന്നെ തഴുകിയത് അവന്‍ എന്നെ തഴുകി ആ ചെമ്പരത്തിയെ തട്ടി ആ മുല്ലയെ തഴുകി  കടന്നുപോയ്. ,,, 

........................ ആ മുല്ല അറിയുന്നില്ലോ തന്‍റെ മുല്ലപൂവിന്‍റെ സുഖന്ധത്തിനുമുന്നില്‍ ചെമ്പരത്തി എത്രയോ ചെറുതെന്ന സത്യം.....

(അതെങ്ങനാ അത് അറിയാന്‍ ആ മുല്ല സ്വയം ഒന്നു പൂക്കാന്‍ തയറാകേണ്ടെ......)

No comments: