Tuesday, November 3, 2020

ചന്ദനം

നീട്ടിയ കൈവെള്ളയില്‍ തെറ്റിപൂവിന്‍റെയും തുളസിപുവിന്‍റെയും അകംമ്പടിയൊടെ അതുവന്നുവീണു. വെള്ളം ചേര്‍ന്നരഞ്ഞതുകൊണ്ടാകാം ഒരു നനുത്ത  തണുപ്പ് കൈയ്യിലാകെ പരന്നു. ആ തണുപ്പ് മനസ്സിലേക്കും പതിഞ്ഞപ്പോലെ തോന്നി. ഞാന്‍ ഉള്‍പ്പടെ ഏവരുമതു വലതുകൈയ്യില്‍ നിന്ന് ഇടതുകൈയ്യിലേക്കുമാറ്റി. പിന്നെ വലുതുകൈയ്യിലെ മോതിരവിരലിന്‍റെ അകംപടിയില്‍ എന്‍റെയും അവിടെ നിന്നവരുടേയും നെറ്റിതടത്തിലൊരു തിലകമായി അതു തെളിഞ്ഞു.
.
.
.

അന്ന് ഒരുമരമായി ഞാന്‍ വളര്‍ന്നു. പിന്നെ വിളവെത്തിയെന്ന ആരുടെയോതോനലില്‍ ഞാന്‍ അറത്തുമുറിക്കപ്പെട്ടു. അരുടെയൊക്കെയോ കൂടെ ഞാന്‍ എവിടെയൊക്കെയോ സഞ്ചരിച്ചു. എന്‍റെവലിപ്പവും കുറഞ്ഞുകൊണ്ടിരുന്നു.
.............
............
...........
............
ഇന്നു ജന്മം സാഫല്ല്യമായി., മുന്‍ ജന്മ പുണ്യമാകാം. നിയോഗമാകാം. വിധിയാകാം.  ഒടുവില്‍ ചെറുകഷ്ണങ്ങളായ് ഞാന്‍ വന്നെത്തിയതി തിരുനടയില്‍
ഇവിടെയും ഞാന്‍ ഈ അരകല്ലില്‍ വെള്ളം ചേര്‍ന്നരഞ്ഞു. അരഞ്ഞരഞ്ഞ ഞാനൊരു പ്രസാദമായി. ഈ തിരുനടയില്‍ സന്തോഷവും സങ്കടവും കൈതൊഴുതു പറഞ്ഞ ഭക്തര്‍ക്ക് ആ പൂജാ പുഷ്പ്പത്തോടൊപ്പം ആ തട്ടത്തില്‍ നിന്നും വലതു കൈവെള്ളയില്‍ വന്നുവീണ ചന്ദനമായി. അവിടുന്നാ നെറ്റിതടത്തില്‍ തിലക കുറിയുമായി മാറിയ ഞാന്‍ ചന്ദനം.


                                    Rakesh Krishnan

No comments: