പൂത്തുലഞ്ഞിന്നൊരാ നീര്‍മാതളം
അഴയില്‍മുങ്ങുമാ ആദിദേവന്‍റെയാ
കുങ്കുമചായം നിറത്തിനാലലേ.....!
പൂങ്കാവനത്തിലെ കാനനപാതതന്‍
ചാരത്തുനിന്നൊരാ പൂക്കാമരം....
ഇന്നൂ പൂവായ് തേനായ് നീര്‍മാതളം.
കാമുകനാകുമ മാരുതിവന്നിത
നീര്‍മാതളത്തിനു മുത്തമേകി.
മുത്തങ്ങളേറ്റൊര നീര്‍മാതളത്തിലായ്
ച്ന്ദനഗന്ധം ഉയര്‍ന്നുണന്നു
കാട്ടുചോലതന്‍ തീരത്ത് പൂത്തൊരാ
ചില്ലയില്‍ പുള്ളിക്കുയിലവള്‍ വന്നിരുന്നു
പൂമരചില്ലയില്‍ പുള്ളിക്കുയിലവള്‍
പൂമണമേറ്റത പാട്ടുപാടി.പിന്നെ,
ചെമ്പകതോപ്പിലെ ചായമണിഞ്ഞൊരു
തുമ്പിയും കൂട്ടരും വന്നടുത്തു
നീര്‍മാതളത്തിന്‍റ പൂംമ്പോടിയുണ്ടവര്‍
ആ പുമുഖചില്ലയില്‍ ഉണര്‍ന്നിരുന്നു......
by Rakesh Krishnan
No comments:
Post a Comment