ഒരു സ്വപ്നമുണ്ടായിരുന്നു മനസ്സില്‍. വര്‍ഷങ്ങളേറെയായി ഞങ്ങളില്‍ ചിലര്‍ കൊണ്ടുനടന്നിരുന്ന സ്വപ്നം. അല്‍പ്പം വേദനയോടെ എങ്കിലും അന്നുമുതലേ ഈ ദിവസങ്ങള്‍ക്കുവേണ്ടി കാത്തിരുന്നിരുന്നു...... പക്ഷേ, ഇന്ന് ഈ ദിനങ്ങള്‍ എത്തിയിട്ടും പലദിനങ്ങളും കഴിഞ്ഞു പോയിട്ടും എത്തിചേരുമെന്ന് കരുതിയ പല പൊസിഷനിലും എത്തിയിട്ടും കാത്തുനില്‍ക്കാം എന്നു പറഞ്ഞ വഴിയരുകില്‍ ആ സ്വപ്നത്തെ മാത്രം ഇന്നു കാണുന്നില്ല. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ വരെ ഈ നേര്‍വഴിയില്‍ ആ സ്വപ്നം ഞങ്ങളുടെ കാഴ്ച്ചയില്‍ മങ്ങി മങ്ങി തെളിഞ്ഞിരുന്നു. അടുക്കുംതോറും ആ കാഴ്ച്ച വെക്തമായിരുന്നു. കണ്ടുമുട്ടാം എന്നുപറഞ്ഞിടത്ത് ഞങ്ങള്‍ വന്നെത്തി കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് ഇന്നു മാസങ്ങളാകുന്നു. കുറച്ചു മാസങ്ങള്‍ക്കു മുന്നെ വരെ ഞങ്ങള്‍ വന്നെത്തിയ നേരം ഇവിടെ നിറയെ മരങ്ങളുണ്ടായിരുന്നു. സ്വപ്നം പറഞ്ഞവഴിയെ വന്ന് ഇവിടെ കാത്തു നില്‍ക്കുന്ന ഞങ്ങള്‍ക്ക് കുറച്ചു ദിവസങ്ങള്‍ക്കുമുന്നേവരെയും ആ മരങ്ങള്‍ തണലേകിയിരുന്നു. എന്നാല്‍ ഇന്ന് ആ മരങ്ങളില്‍ ചിലത് രാവിന്‍റെ അതികടിനമായ മഞ്ഞും മഴയും മേറ്റ് സായന്തനങ്ങളില്‍ അഴുകിതുടങ്ങുന്നു. ചിലതാകട്ടെ ഉച്ചവെയിലിന്‍റെ തീവ്രതയില്‍ ഇലകൊഴിഞ്ഞ് ശിഖരങ്ങള്‍ കരിഞ്ഞു തുടങ്ങിയിരിക്കുന്നു. പലതും തളര്‍ന്നു വീണിരിക്കുന്നു.
ഇവിടെ എവിടെയോ ആ സ്വപ്നമുണ്ട്. കൈ എത്തും ദൂരത്തുതന്നെ. കാതുകളിലാശബ്ദം കേള്‍ക്കാം. ഇടയ്ക്കെത്തുന്ന കാറ്റിന്‍റ് തഴുകലില്‍ ആ സ്പര്‍ശനവും സുഖന്ധവുമറിയാം പക്ഷേ കണ്ണുകൊണ്ടവയെ കാണാന്‍ കഴിയുന്നില്ല ആരൊക്കെയോ ചേര്‍ന്ന് ആ സ്വപ്നത്തെ മറച്ചിരിക്കുന്നു. ഞങ്ങളുടെ കണ്ണില്‍ നിന്ന്......................................................
അവരോടായ് ദയവുകാട്ടുക.., കരുണചൊരിയുക..., ഞങ്ങളുടെ സ്വപ്നത്തെ ഞങ്ങള്‍ക്കു തരികെ തരുക. അവള്‍ പാവമാണ്. ഞങ്ങളുടെ ജീവിതമാണ്....!
No comments:
Post a Comment