കരയരുതു പ്രകൃതി നീ
നാളെ ഒരു മഴയേറ്റു കുളിരേകി
നിന്നിലൊരു മുകുളം വരും.
മുകുളമതുപൂവാകും
പൂവിലോ മധു നിറയും
മധുവുണ്ണുവാനേറേ ശലഭം വരും.
ശലഭത്തിന് കൈകളില്‍
നിന്റെ പൂമണം കാറ്റേറ്റു കാറായ് പടരുന്നനള് വരും.......
അന്നു മര്‍ത്യന്റെ മനമൊരു ചിപ്പിയാകും നിന്നെ കവരാതെ കാക്കും കരങ്ങളാകും......
എന്‍ മനസിന് പ്രതീക്ഷയിതു ഇഹലോക നന്മയായ് ഒരുനാളിവിടെ ഉദിച്ചുയരും.
മാപ്പെനിക്കേകണം അമ്മയാം പ്രകൃതി നീ കൈകൂപ്പിചൊല്ലിടും മര്ത്യനൊരുനാള്
No comments:
Post a Comment