ഭക്തിയായിരുന്നു അവളുടെ ആശ്രയം. അവളില്‍ മതവും ജാതിയും ഒന്നും ആരും കണ്ടില്ല ഒരേ രൂപത്തില്‍ ഒരേ പേരിന്റെ പല അര്‍ത്ഥത്തില്‍ അവളെ ഏവരും ചേര്‍ത്തുനിര്‍ത്തി. വിശ്വാസികള്‍ അവളെ പുണ്യമായി കണ്ടപ്പോള്‍ മറ്റുചിലരാകട്ടെ അവളെ ഔഷധ സന്നിദ്ധ്യമായും പരിഗണിച്ചു. ശാസ്ത്രവും അതിനൊപ്പം ചേര്‍ന്നു. കാലം മറിയപ്പോഴൊന്നും അവളുടെ രൂപം മാറിയില്ല. ചില നേരങ്ങളില്‍ അറ്റു വീണ അവളെ നാം വലതുള്ളം കൈകൊണ്ട് ശേഖരിച്ചു.
ശിരസ്സുകൊണ്ട് നമിക്കുകയും മറോടണക്കുകയും ചെയ്തു അല്‍പ്പം നവുകൊണ്ടു രുചിക്കുകയും. പലരിലും അവള് രുചിയുടെ വൈവിധ്യങ്ങള്‍ കാട്ടി.... തെറ്റി പൂവും തുളസികതിരും ഒക്കെ പല കുറി അവള്‍ക്കകമ്പടി നല്കി.
അവള് എപ്പോഴും ജലമയമായിരുന്നു എന്കിലും അവളില്‍ പലനാളിലും പാല്രുചിയും എണ്ണചുവയും ചിലപ്പോഴൊക്കെ ചന്ദനസ്വാദം മാറി മാറി വന്നിരുന്നു...
No comments:
Post a Comment