അതെ ഞാന്‍ ഒരു കാമുഖനാണ്. പതീക്ഷയുടെ കാമുകന്‍. എന്‍റെ പ്രണയിനിയുടെ പേരും പ്രതീക്ഷയെന്നാണ്. പക്ഷേ എന്‍റെ ഈ പ്രണയിനിക്ക് കരി എഴുതിയ കണ്ണുകളോ ഞാത്തണിഞ്ഞ കാതുകളോ ഇല്ല, ഇടുപ്പറ്റും കാര്‍കുന്തലുമില്ല, മായം തേച്ച ചുണ്ടുകളില്ലാത്തവള്‍ക്ക് ഉരിയാടാന്‍ നാവുമില്ല. സ്വയം ചലിക്കാന്‍ കൊലുസണിഞ്ഞ കാലുകളോ ചലിപ്പിക്കാന്‍ വളയണിഞ്ഞ കൈകളോ ഇല്ല സ്വന്തമായി ഉടലേ ഇല്ലാത്തവള്‍ക്ക് പിന്നെ എന്തിനുവേണ്ടി ശ്വസിക്കാനൊരു മുക്കും കല്ലണിഞ്ഞൊരു മുക്കുത്തിയും... ഇതൊന്നുമില്ലത്തവളെങ്കിലും വിരുപയല്ലവള്‍ അതിവ സുന്ദരിതന്നെ., അവള്‍ക്കാ മൂക്കുത്തി സമ്മാനിച്ചത് സ്വപ്നമെന്ന അമ്മയോ ചിന്ത എന്ന അച്ഛനോ ആണ് സ്വന്തമായി മുക്കില്ലാത്തവള്‍ ആ മൂക്കുത്തി എങ്ങനെ അണിയാന്‍. അവളുപേക്ഷിച്ച മൂക്കുത്തി വന്നെത്തിയത് എന്‍റെ കൈയിലാണ് അന്നുമുതലാണ് ഞാന്‍ ഈ പ്രതീക്ഷയുടെ കാമുകനാകുന്നതും.....! ആ കനകകല്ലിന്‍റെ തിളക്കമാണ് എന്‍റെ ഓരോ നാളെകളും..,
അത് ഏവരിലും ഉണ്ട്... ചിലര്‍ക്കത് ഒരു ജോലിയാണ്
മറ്റു ചിലര്‍ക്കത് കാത്തിരുപ്പാണ് അത് പ്രണയമാകാം, സൗഹൃദമാകാം, രക്തബന്ധമാകാം...,
മറ്റു ചിലരിലീ പ്രതീക്ഷ ഒരു വീടാകാം..,ഒരു നേരത്തെ ആഹാരമാകാം.., മറ്റു ചിലരിലത് തന്‍റെ ശരീരത്തിന്‍റെ ഒരു ചലനവും മാകാം...
അതെ പ്രതീക്ഷകള്‍ അയിരത്തിലതികമാണ് ഏവരിലും ഒന്നൊന്നായി സ്വന്തമാക്കുമ്പൊഴും മറ്റു പലതും മനസ്സില്‍ കൂടുകൂട്ടും. പിന്നീടതാക്കും പ്രതീക്ഷ......
അങ്ങനെ രുപമില്ലാത്തവള്‍ക്കായിരം ആയിരം രൂപവും ഉടലില്ലാത്തവള്‍ക്കായിരം ആയിരം ഉടലുകളുമാകുന്നു. പിന്നെ ഏതൊരു പ്രതീക്ഷയും തന്‍റെ നല്ല നാളെകളാകുമ്പോല്‍ അവള്‍ അതിവ സുന്ദരിയുമാകുന്നു.......!
No comments:
Post a Comment