ആദ്യക്ഷരം കുറിച്ചത് ഗുരുവിനലായിരുന്നു. എന്നാല്‍ ആദ്യാക്ഷരം ചൊല്ലിച്ചത് അമ്മയായിരുന്നു......
കോടികണക്കിനു വാക്കുകള്‍ സ്വയം കണ്ടെത്തിയിട്ടും മനുഷ്യമനസുകള്‍ കരഞ്ഞത് അമ്മേ എന്ന വാക്കുചൊല്ലിമാത്രമാണ്......
അതില്‍ അല്‍ഭുതം അമ്മയുടെ കൈയിന്ന് തല്ലുകിട്ടി അമ്മേ എന്നു കരയുന്നതായിരുന്നു......
എത്രവലിയ സങ്കടങ്ങളിലും അമ്മ പകര്‍ന്നെകിയ സമാധാനം മറ്റാരും നല്‍കിയട്ടില്ല അത് മനുഷ്യരിലായാലും മൃഗങ്ങളിലായാലും.........
എത്ര വലിയ ഹോട്ടലില്‍ നിന്നും എത്ര വിലയേറിയ ആഹാരം കഴിച്ചാലും അവയൊന്നും അമ്മവാരിതന്ന അന്നത്തിന്‍റെ സ്വാദം നല്‍കിയിട്ടില്ല.......
ശൈശവത്തില്‍ തുടങ്ങി ബാല്യവും കൗമാരവും കടന്ന് യൗവ്വനവും യുവത്വവും പിന്നിട്ട് മക്കളെ കൊഞ്ചിച്ച് ഇന്ന് തന്‍റെ കൊച്ചുമക്കളെയും കൊഞ്ചിക്കുമ്പോഴും അന്ന് അമ്മ തന്നെ കൊഞ്ചിച്ച ഓര്‍മ്മയില്‍ കുഞ്ഞായി കഴിയുന്നവരാണ് എതൊരു വാർദ്ധക്യവും.........
No comments:
Post a Comment