Wednesday, May 6, 2020

അധമഭൂമി വാസ്തുശാസ്ത്രവിധി പ്രകാരം

ആകൃതി ഖനനം ചെയ്യുമ്പോൾ ലഭിക്കുന്ന വസ്തുക്കൾ എന്നിവയെ അടിസ്ഥാനമാക്കി ചില ഭൂമികളെ അധമഭൂമികളായി കല്പിക്കപ്പെട്ടിരിക്കുന്നു വൃത്താകൃതി, അര്‍ദ്ധചന്ദ്രാകൃതി, ശൂലാകൃതി, മുറത്തിന്‍റെ ആകൃതീ എന്നിവയുള്ളതും, 3,5,6, എന്നി കോണുകളോടുകൂടിയതും ആന, ആമ, മത്സ്യം എന്നിവയുടെ മുതുകുപോലെയുള്ളതും പശുവിന്‍റെ മുഖം പോലെയുള്ളതുമായ ഭൂമിയെ അധമഭൂമിയായി വാസ്തുശാസ്ത്രം കണക്കാക്കുന്നത്. അതുപോലെ ആദ്യമായി കുഴിച്ചു നോക്കുമ്പോൾ ചാരം, കരിക്കട്ട, തലമുടി, ചിതൽപ്പുറ്റ് എന്നീ വസ്തുക്കൾ കാണുന്നതും നടുഭാഗം കുഴിഞ്ഞിരിക്കുന്നതും ഉള്ളില്‍ പൊത്തുള്ളതും ദുര്‍ഗന്ധമുള്ളതും കോണുതിരിഞ്ഞിരിക്കുന്നതുമായ ഭൂമിയും അത്ര നല്ലഭൂമിയായി അല്ലാ കാണക്കാക്കുന്നത്.

മേൽപ്പറഞ്ഞ തരത്തിലുള്ള അധമഭൂമിയെ നല്ലഭൂമിയാക്കി മാറ്റുന്നതിനുള്ള മാർഗ്ഗങ്ങളും വാസ്തുശാസ്ത്രം നിർദേശിക്കുന്നുണ്ട്. അതായത് വീട് നിർമ്മിക്കാനുള്ള സ്ഥലം നിരപ്പ് അല്ലെങ്കിൽ മണ്ണ് വെട്ടി നിരത്തി നിരപ്പാക്കിമാറ്റാം. ശ്മശാന സ്ഥലമായിരുന്നെന്കില്‍ ഖനനം ചെയ്ത് അസ്ഥികള്‍ നീക്കി നല്ല മണ്ണിട്ട് നികത്തണം. അതിര്‍ത്തി നിശ്ചയിക്കാത്ത ഭൂമി ആദ്യം അതിരു നിശ്ചയിച്ചെടുക്കുക. കാടു നിറഞ്ഞു നില്‍ക്കുന്ന ഭൂമി കാട് വെട്ടി തെളിച്ച് വൃത്തിയാക്കുക. കുന്നും കുഴിയും നിറഞ്ഞ ഭൂമികള്‍ അവ നികത്തി നിരപ്പാക്കണം. തരിശായി കിടന്ന ഭൂമിയില്‍ കന്നുകാലികളെ താമസിപ്പിക്കുന്നതു വഴി അവയുടെ വിസര്‍ജ്യം വീണ് മണ്ണ് ഫലഭൂയിഷ്ഠമായിമാറുന്നതാണ്. പാല്‍ വെണ്ണ മുതലായവ തളിച്ചും ഭൂമി ശുദ്ധമാക്കാം.

ഭൂമിക്ക് അശുഭലക്ഷണമുള്ളതോടൊപ്പം ചില ശുഭലക്ഷണങ്ങളുമുണ്ട്. അതായത് ഖനനം ചെയ്യുമ്പോൾ ആമയുടെ തോട്, ശംഖ്, മുത്തുച്ചിപ്പിയുടെ തോട്, പശുവിൻറെ കൊമ്പ് എന്നിവ ലഭിക്കുന്നത് ശുഭലക്ഷണങ്ങളും കല്ല് ഇഷ്ടിക ക്കഷണം എന്നിവ കാണുന്നത് ഐശ്വര്യമായും ചെമ്പ്തകിട് സമ്പദ് സമൃദ്ധി, കീര്‍ത്തി എന്നിവയ്ക്കും നാണയങ്ങൾ കിട്ടിയാല്‍ അവ പ്രസാദാത്മക അനുഭവങ്ങൾക്കും കാരണമാകുമെന്നുമാണ് ശാസ്ത്രം ഇനി അതവാ കുഴിക്കുമ്പോള്‍ പാമ്പ്, ചിതല്‍പ്പുറ്റ്, മുട്ട എന്നിവ കാണുന്ന ഭൂമിയിൽ താമസിക്കുന്നത മൂലം പല ദുര്യോഗഹങ്ങളും ഉണ്ടാകുമെന്നുമാണ് വിശ്വാസം കീറിയ തുണിക്കഷ്ണങ്ങള്‍ ആണ് കാണുന്നതെന്കില്‍ അത് മാനസിക സംഘർഷമാകും ഫലം.

No comments: