നീലചിറകില് പാറിപറന്ന പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും .......................... പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു, അറിയാതെ എപ്പോഴൊ, യാത്രകളെയും........................ ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Tuesday, April 21, 2020
OTEC എന്നാല്‍ എന്താണ്.
OTEC എന്നാല്‍ Ocean Thermal Energy Conversion എന്നതിന്‍റെ ചുരുക്ക രൂപമാണ്. സമുദ്രോര്‍ജ്ജത്തെ താപോർജ്ജം ആക്കി മാറ്റല്‍ എന്നാണ് ഇതിന് അർത്ഥം. ജലത്തിന്‍റ താപവ്യത്യാസത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കാമെന്നതാണ് ഇതിന്‍റെ തത്വം. ഉഷ്ണമേഖലാപ്രദേശങ്ങളിൽ സമുദ്രത്തിൻറെ മേൽത്തട്ടിൽ ചൂടും അഗാധതയില്‍ തണുപ്പുമായിരിക്കും ചൂടുള്ള ഉപരിതല ജലം കൊണ്ട് ദ്രവരൂപത്തിലുള്ള അമോണിയ തിളപ്പിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന അവയുടെ സമ്മർദ്ദം ഉപയോഗിച്ച് ടര്‍ബൈന്‍ തിരിക്കുന്നു. ടര്‍ബൈനോടനുബന്ധിച്ചുള്ള ഇലക്ട്രിക് ജനറേറ്റര്‍ വൈദ്യുതി ഉൽപാദിപ്പിക്കുന്നു. സമുദ്രത്തിന്‍റെ അടിയിലേയും ഉപരിതലത്തിലേയും താപനിലകള്‍ക്ക് തമ്മില്‍ 20 ഡിഗ്രിയുടെ വ്യത്യാസം എങ്കിലും ഉണ്ടായിരിക്കണം എന്നത് അത്യാവിശമാണ്. ഉന്നത സമ്മർദമുള്ള ആവിയെ തണുപ്പിച്ച് സാന്ദ്രമാക്കാൻ അടിത്തട്ടിലെ തണുത്ത ജലം ഉപയോഗിക്കുന്നു. ഈ പ്രക്രിയ രാപ്പകൾ തുടർന്നുകൊണ്ടിരിക്കും. കടലിന്‍റെ നടുവിൽ പൊങ്ങി ക്കിടക്കുന്ന ഒരു OTEC പ്ലാന്‍റ് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി തീരപ്രദേശത്തുനിന്നകലെ നടക്കുന്ന ഖനനത്തിനും മറ്റും ഉപയോഗിക്കുന്നു. നമ്മുടെ ഇന്ത്യ ലക്ഷദ്വീപിനു വേണ്ടി ഇത്തരമൊരു പ്ലാന്‍റ് ഉണ്ടാക്കിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment