■ മഷിക്കറ
★ വസ്ത്രങ്ങളില്‍ പുരണ്ട മഷിക്കറ കളയാൻ അല്പം ബ്ലീച്ചിംഗ് പൗഡര്‍ വെള്ളത്തിൽ കലക്കി പഞ്ഞിയിൽ മുക്കിതുടച്ചാല്‍ മതി.
★ മഷിക്കറ പുരണ്ട വസ്ത്രത്തില്‍ ഒരു തക്കാളി മുറിച്ച് തേച്ചും മഷിക്കറ കളയാം.
★ ചുവന്ന മഷികറ ആണ് എന്കില്‍ കറ കളയാന്‍ അല്പം ബോറാക്സ് ചൂടു വെള്ളത്തിൽ കലക്കി പുരട്ടിയാലും മതി.
■ എണ്ണ / നെയ്യ്
★ വസ്ത്രങ്ങളിൽ എണ്ണയും നെയ്യും പറ്റിപ്പിടിച്ചാൽ ആ ഭാഗത്ത് അല്പം ടാൽക്കം പൗഡർ പുരട്ടി ബ്ലോട്ടിങ് പേപ്പർ അമർത്തി വെക്കുക എന്നിട്ട് നല്ല ചൂടിൽ തേക്കുക
★ വസ്ത്രങ്ങളിലെ എണ്ണ പാട് മാറാൻ ചൂടുവെള്ളത്തിൽ അൽപം വാഷിംഗ് സോഡാ ചേർത്ത് കഴുകികളയുക
■ കാപ്പിക്കറ / ചായക്കറ
★ കാപ്പി ചായ എന്നിവയുടെ കറ അകറ്റാൻ കറ ഉണ്ടായ ഉടനെ തന്നെ തിളച്ച വെള്ളത്തിൽ കഴുകിയാൽ മതി
■ ഹെയര്‍ ഡൈ
★ ഹെയർ ഡൈ യുടെ കറ കളയാൻ കറപറ്റിയ തുണികൾ വെള്ളത്തില്‍ മുക്കിവെച്ച് രണ്ടു മണിക്കൂറിനുശേഷം കറയിൽ ചൂട് ഗ്ലിസറിൻ ഒഴിച്ച് കഴുകിയാല്‍ മതി.
★ ഹെയർ ഡൈ യുടെ കറ കളയാൻ കറപറ്റിയ തുണികൾ വെള്ളത്തില്‍ മുക്കിവെച്ച് രണ്ടു മണിക്കൂറിനുശേഷം കറയിൽ ചൂട് ഗ്ലിസറിൻ ഒഴിച്ച് കഴുകിയാല്‍ മതി.
■ വാഴക്കറ
★ വാഴക്കറ തുണിയിൽ പുരണ്ടാൽ ഉപ്പുചേർത്ത തണുത്ത വെള്ളത്തിൽ കുറച്ചുനേരം മുക്കിവെച്ചശേഷം പിന്നീട് ചൂട് വെള്ളത്തിൽ കഴുകി എടുത്താല്‍ മതി.
★ വാഴക്കറ തുണിയിൽ പുരണ്ടാൽ ഉപ്പുചേർത്ത തണുത്ത വെള്ളത്തിൽ കുറച്ചുനേരം മുക്കിവെച്ചശേഷം പിന്നീട് ചൂട് വെള്ളത്തിൽ കഴുകി എടുത്താല്‍ മതി.
■ ലിപ്സ്റ്റിക്
★ വസ്ത്രങ്ങളില്‍ ലിപ്സ്റ്റ്ക് കറ പുരണ്ടാല്‍ ആ പടിൽ കുറച്ചുനേരം ഗ്ലിസറിൻ പുരട്ടി വെക്കുക പിന്നീട് കഴുകുക.
■ വെറ്റിലക്കറ
★ വെറ്റില കറ കളയാൻ പേരയ്ക്ക മുറിച്ച് അമർത്തി തുടച്ച ശേഷം കഴുകിയാല്‍ മതി ■ മുറുക്കാൻകറ
★ മുറുക്കാൻ തുപ്പൽ കൊണ്ടുള്ള കരകയറ്റാൻ തൈര് പുരട്ടി അവര്‍ത്തി കഴുകിയാല്‍ മതി.
★ മുറുക്കാൻ തുപ്പൽ കൊണ്ടുള്ള കരകയറ്റാൻ തൈര് പുരട്ടി അവര്‍ത്തി കഴുകിയാല്‍ മതി.
■ തുരുമ്പ് കറ / ഇരുമ്പ് കറ
★ കറ പുരണ്ട വസ്ത്രം ഒരു മണിക്കൂർ നേരത്തേക്ക് തലേദിവസത്തെ കഞ്ഞി വെള്ളത്തിലോ പുളിച്ച മോരിലോ മുക്കിവെച്ചശേഷം കഴുകുക.
★ കറ പുരണ്ട വസ്ത്രം ഒരു മണിക്കൂർ നേരത്തേക്ക് തലേദിവസത്തെ കഞ്ഞി വെള്ളത്തിലോ പുളിച്ച മോരിലോ മുക്കിവെച്ചശേഷം കഴുകുക.
★ കറയുള്ള ഉള്ള ഭാഗത്ത് അൽപം ഉപ്പ്തേയ്ക്കുക ശേഷം അൽപം നാരങ്ങാനീരും പിന്നീട് നന്നായി കഴുകുക
■ രക്തക്കറ
★ രക്തക്കറപുരണ്ട തുണി ആദ്യം ഉപ്പുവെള്ളത്തിലും പിന്നീട് സോപ്പുപൊടി കലർത്തിയ ചൂട് വെള്ളത്തിലും കഴുകിയാൽ രക്തകറ മാറികിട്ടും
★ രക്തക്കറപുരണ്ട തുണി ആദ്യം ഉപ്പുവെള്ളത്തിലും പിന്നീട് സോപ്പുപൊടി കലർത്തിയ ചൂട് വെള്ളത്തിലും കഴുകിയാൽ രക്തകറ മാറികിട്ടും
■ തീപ്പൊരി വീണ പാട്
★ തീപ്പൊരി വീണുകരിഞ്ഞ് പാട്ടിൽ ഉള്ളിയോ സവാളയോ മുറിച്ച് തേച്ചാൽ ആ പാട് മാറും.■ മറ്റ് കറകൾ
★ തുണികളിലെ കറകൾ മാറാൻ ആദ്യം അൽപ്പം മണ്ണെണ്ണ തേയ്ക്കുക പിന്നീട് നാരങ്ങാനീര്തേയ്ക്കുക പിന്നീട് സോപ്പു വെള്ളത്തിൽ കഴുകുക.
No comments:
Post a Comment