മുതലാളിത്തസമൂഹത്തിലെ സാമ്പത്തികഘടനയുടെ ആധാരഎന്നത് സ്വകാര്യസ്വത്ത് എന്ന സ്ഥാപനമാണ്. സ്വകാര്യസ്വത്ത് കൈവശം വയ്ക്കുവാനും എത്രവേണമെങ്കിലും വളർത്തുവാനും മുതലാളിത്ത വ്യവസ്ഥയിൽ വ്യക്തികൾക്ക് അവകാശമുണ്ട്. ഉല്പാദനം കൈമാറ്റം ഉപഭോഗം മുതലായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ തന്നയും കുറഞ്ഞ കൂലികൊടുത്ത് പരമാവധി പണിയെടുപ്പിക്കുകയാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം തന്നെ.
മുതലാളിത്ത വ്യവസ്ഥയില്‍ ഒരു ഉത്പാദനത്തിന് വില നിർണയിക്കുന്നത് അതിൻറെ ഉൽപാദനച്ചെലവോ ഉപയോഗ്യതയോ അല്ല മറിച്ച് ആവശ്യവും വിതരണവും ആണ്. അതിനാൽ പരസ്പര മത്സരം സ്വഭാവം മുതലാളിത്ത സമൂഹത്തിൽ അനിവാര്യമായിത്തീരുന്നു.
സമൂഹത്തിൽ ധാരാളം സ്വാധീനം ചെലുത്താൻ മുതലാളിത്തത്തിനു കഴിഞ്ഞിട്ടുണ്ട്. അവയില്‍ ചിലത് നല്ലതും മറ്റുചിലത് ദോഷകരവുമായിരുന്നു. ആളുകൾക്ക് സാധനങ്ങൾ ലഭ്യമാക്കി കൊണ്ട് മുതലാളിത്തം ജനങ്ങളുടെ ഇടയിൽ തുടങ്ങിയത് രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുകയും. പുതിയ പുതിയ കമ്പോളങ്ങള്‍ തേടിക്കൊണ്ടു നടത്തിയ വന്‍കിട ഉല്പാദനം സാംസ്കാരികമായ വികസന വിശാലതയിലേക്ക് നയിക്കുകയും ചെയ്തു. അതുപോലെ മുതലാളിത്ത സമൂഹത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പോലും വിദ്യാഭ്യാസം എത്തിക്കുന്നത് തരതമ്യേന എളുപ്പമായി തീര്‍ന്നു. അതുപോലെ വ്യവസായ വാണിജ്യരംഗങ്ങളില്‍ മുതലാളിത്തം ഗവേഷണത്തേയും പ്രോത്സാഹിപ്പിച്ചു. കലയുടെയും ശാസ്ത്രത്തിന്റെയും പുരോഗതിക്കായുള്ള സ്ഥാപനങ്ങളെ പോലും മുതലാളിത്തം പ്രോഹല്സാഹിപ്പിക്കുകയല്ലാതെ എതിര്‍ത്തില്ല.
സമ്പത്തിനോടുള്ള അത്യാർത്തിമൂലം സന്മാർഗ്ഗ മൂല്യങ്ങള്‍ പലതും തകർന്നുവെന്നതും ഇതിന്റെ മറ്റൊരു പ്രധാന ഫലമായിരുന്നു. എല്ലാം പണത്തിൻറെ അടിസ്ഥാനത്തിൽ അടക്കപ്പെട്ടിരുന്നു. ഉള്ളളനും ഇല്ലാത്തവനുും തമ്മിലുള്ള അന്തരം മുതലാളിത്തത്തില്‍ വളരെ വലുതാക്കപ്പെട്ടു. അതിന്റെ ഫലമായി മുതലാളിമാരും തൊഴിലാളികളും തമ്മിൽ സമരങ്ങള്‍ ഉണ്ടായി. ഇവർക്കിടയിൽ സംഘടനകളും പണിമുടക്കുകളും പൂട്ടിയിടലുകളും ഉടലെടുത്തു. ഇത് സമൂഹത്തിന്റെ അതുവരെയുള്ള പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അത് കൂടുതൽ യന്ത്രങ്ങളുടെ വരവ് ഉണ്ടാകുകയും ചെയ്തു. അത് പലരേയും തൊഴിലില്ലായ്മയിലേക്കുനയിച്ചു. അത് വരെ വന്‍കിട ഫാക്ടറികളില്‍ പണിയെടുത്തിരുന്ന തൊഴിലാളികൾ മോശപ്പെട്ട ദരിദ്രമായ അസംതൃപ്തമായ ജീവിതസാഹചര്യങ്ങളിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളപ്പെട്ടു. ഇങ്ങനെ മുതലാളിത്ത വ്യവസ്ഥ ഒരുവശത്ത് ഉയര്ച്ചകളെ വിളിച്ചോതിയപ്പോള്‍ മറുവശത്ത് ചൂഷകന്റെയും ചൂഷിതന്റെയും വശം കൂടിയുണ്ടായിരുന്നു....
മുതലാളിത്തത്തിന്റെ നിലനില്പിന് സഹകരണവും അത്യാവിശ്യമായിരുന്നു. അതിനാല്‍ തന്നെ തൊഴിലാളികളുടെ ഒത്തുചേരലുകള്‍ പലമാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചു
ഇന്നും ഇതിന്റെതന്നെ ഭാഗമായ മുതലാളിത്തം നിലനില്ക്കുന്നെന്കിലും ഒരുകാലത്ത് ചുഷണത്തിന് ഇരയാക്കപെട്ടിരുന്നവര് തങ്ങളുടെ ഒത്തുചേരലുകളിലൂടെയും സമയോജിതമായ ഇടപെടലുകളിലൂടെയും ഇന്ന് അവര്‍ചെയ്യുന്ന തൊഴിലില്‍ അവര്‍ക്ക് ആവിശ്യമായ നിയമങ്ങള്‍ നേടിയെടുക്കപ്പെട്ടു..
No comments:
Post a Comment