Sunday, April 19, 2020

സോഷ്യലിസം

കാൾ മാർക്സ് ഫ്രെഡറിക് ഏംഗൽസ് എന്നിവരുടെ രചനകളെ ആസ്പദമാക്കി വികസിതമായ ഒന്നാണ് സോഷ്യലിസം എന്ന വാക്ക്. പൊതു ഉടമസ്ഥതയും ഉൽപാദന കൈമാറ്റ സമ്പ്രദായങ്ങളെയും കൂട്ടായ നിയന്ത്രണത്തിന്‍റെയും അടിസ്ഥാനങ്ങളിൽ ജനങ്ങളുടെ ഒന്നാകെയുള്ള താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതു ലക്ഷ്യമാക്കികൊണ്ടുള്ള സമ്പ്രദായമാണ് സോഷ്യലിസം എന്ന ആശയം. പഴയകാല സോവിയറ്റ് യൂണിയൻ ഇതിന് ഉത്തമ ഉദാഹരണമാണ്.

കമ്പോളത്താല്‍ നിയന്ത്രിതമായ സാമ്പത്തിക വ്യവസ്ഥയല്ല സോഷ്യലിസത്തില്‍. എന്താണ് ഉൽപാദിപ്പിക്കേണ്ടതെന്നും അവയ്ക്കെന്തു വിലയിടണമെന്നും സർക്കാർ നിശ്ചയിക്കുന്നു. സമൂഹത്തിന് അത്യാവശ്യമുള്ളവയെന്തെന്നും ആര്‍ഭാടവസ്തുക്കള്‍ എന്തെന്നും സർക്കാർ നിശ്ചയിക്കും. ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ സർക്കാർ നിയന്ത്രിത വ്യവസ്ഥയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും അര്‍ഹമായ പന്ക് ഓരോ വ്യക്തിക്കും ഉറപ്പായും നല്‍കുന്നു. അതായത് മുഴുവന്‍ സമ്പത്തും രാജ്യത്തിന്‍റെതായി കണക്കാക്കുന്ന ഈ വ്യവസ്ഥിതിയില്‍ അതില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന്‍റെ ഒരു പന്ക് ജനപുരോഗതിക്കായ് ഓരോ വ്യക്തിക്കും കൊടുക്കുന്നു. സോഷ്യലിസ്റ്റ് സമൂഹങ്ങളിൽ ദേശീയവരുമാനം എന്നത് പരമാവധി അംഗങ്ങൾക്കിടയിലും വിതരണം ചെയ്യപ്പെടും.

അതിനാല്‍ സ്വകാര്യസംരംഭങ്ങളെ ഇല്ലാതാക്കുകയും മുഴുവന്‍ സമൂഹത്തിന്‍റെയും ഉയര്‍ച്ചയ്ക്കും നന്മയ്ക്കുമായി പൊതു ഉടമസ്ഥതയും നിയന്ത്രണവും നടപ്പിലാക്കുകയും മനുഷരുടെ സമ്പത്തിക പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുന്നതിലൂടെ സാമൂഹികവും സാമ്പത്തികവുമായ സമത്വം ഉറപ്പാക്കുകയാണ് സോഷ്യലിസത്തിന്‍റെ ലക്ഷ്യം എല്ലാവർക്കും ക്ഷേമവും എല്ലാവര്‍ക്കും നന്മയും ഇതു നടപ്പാക്കുന്നത്

No comments: