Friday, April 17, 2020

പ്രാണിശല്യം തടയാന്‍

■ ഉറുമ്പുശല്യം

  • ഉപ്പും മഞ്ഞൾപ്പൊടിയും തമ്മിൽ കലർത്തി മുറികളുടെ മൂലകളില്‍ വിതറിയാല്‍ ഉറുമ്പുശല്യം കുറയ്ക്കാം
  • കർപ്പൂരം കിഴി കെട്ടി ഇടുക
  • ഉപ്പുപൊടി കുറുമ്പുള്ള ഭാഗങ്ങളിൽ തൂവുക
  • ആസ്പിരിൻ ഗുളിക പൊടിച്ച് മഞ്ഞപ്പൊടി കലർത്തി വിതറുക

 ■പറ്റശല്യം

  • ഗോതമ്പുമാവ് പഞ്ചസാര ബോറിക്ക് ആസിഡ് എന്നിവ തുല്യമായ എടുത്ത് അല്പം വെള്ളം ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി ഇടുക്കുകളിലും മൂലകളിലും ഷെല്‍ഫുകളിലും അലമാരകളിലും വച്ച് പറ്റശല്യം കുറയ്ക്കാം.
  • അലമാരയിലും മറ്റും കര്‍പ്പൂരം വച്ചിരുന്നാല്‍ പാറ്റശല്യമുണ്ടാവില്ല.

■ കൊതുക്

  • തുളസി ഇല ഉണക്കിപ്പൊടിച്ച് വിതറിയാല്‍ കൊതുക് ശല്യം കുറയ്ക്കാം.
  • ഓറഞ്ച് തൊലി ഉണക്കി പുകയ്ക്കാം.
  • പുളി പിഴിഞ്ഞ് ചാറ് തളിക്കുക. 
  • ചായച്ചണ്ടി ഉണക്കി കത്തിക്കുക.
  • ശരീരത്തിൽ നല്ല തടവുക.
  • അരളിയില അരച്ച് മഞ്ഞള്‍വെള്ളത്തിൽ കലർത്തി തളിക്കുക.

■ഇരട്ടവാലന്‍

  •  പച്ച കര്‍പ്പൂരം കിഴികെട്ടി വെച്ച് ഇരട്ടവാലന്‍റെ ശല്യം കുറയ്ക്കാം.

■ ചിതല്‍

  • ദ്രാവക രൂപത്തിലുള്ള പാരാഫിൻ കർപ്പൂരം ചേർത്ത മിശ്രിതം ചിതലിനെ നശിപ്പിക്കും.

■ ഈച്ചശല്യം

  • ചുവന്നുള്ളി അരിഞ്ഞത് ഇട്ട് വെള്ളം തിളപ്പിച്ച് തളിക്കുക 
  • കറിവേപ്പില നന്നായി തിരുമ്മി/ ഞെരടി വെക്കുക 
  • അൽപ്പം മണ്ണെണ്ണ ചേർത്ത വെള്ളംകൊണ്ട് മുറികൾ തുടയ്ക്കുക

■ മൂട്ടശല്യം

  • മണ്ണെണ്ണയും വെളിച്ചെണ്ണയും സമം ചേർത്ത മിശ്രിതം തടികളിൽ ഫർണിച്ചറുകളും വീടുകളിലും തേക്കുക 
  • വെളിച്ചെണ്ണയിൽ കര്‍പ്പൂരം ചേർത്ത് തടിയിലും ഫര്‍ണീച്ചറുകളിലും തേച്ചു പിടിപ്പിക്കുക

No comments: