Monday, April 20, 2020

ദാരിദ്ര്യത്തിന്‍റെ കാരണങ്ങള്‍

ദാരിദ്ര്യം എന്നത് പലതുമാകാം അത് വിശപ്പാകാം പോഷകാഹാരക്കുറവ് ആകാം അനാരോഗ്യം ആകാം നിസ്സഹായവസ്ഥയാകാം വിദ്യാഭ്യാസമില്ലായ്മയാകാം കുറഞ്ഞ വരുമാനമാകാം ആസ്തിയാകാം..

 ഒരു വ്യക്തിയുടെയോ കുട്ടരുടെയോ പൊതുവായ ആവിശ്യങ്ങള്‍ നിറവേറ്റാനുള്ളതൊന്നും ഇല്ലായ്മയാണ് ശരിക്കും ദാരിദ്രമെന്ന പദം അര്‍ത്ഥമാക്കുന്നത്.

■ ദാരിദ്ര്യത്തിന്‍റെ പ്രധാന കാരണങ്ങള്‍

1 കുറഞ്ഞ വരുമാനം
വരുമാനം വളരെ കുറവായതിനാൽ ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ വരുന്നു

2 ആസ്തി ഇല്ലായ്മ
വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്ന ഭൗതികമോ പ്രകൃതിദത്തമോ മാനുഷികമോ ആയ ഒന്നും ഇല്ലാതെ ഇരിക്കുക

3 തൊഴിലില്ലായ്മ
തൊഴിലില്ലായ്മയും തൊഴിൽ കുറവും വരുമാനം ഇല്ലാതാക്കി ദാരിദ്ര്യം സൃഷ്ടിക്കുന്നു

4 അസമത്വം
സാമൂഹികവും ലിംഗപരവുമായ കടുത്ത അസമത്വം ദാരിദ്ര്യത്തിന് ഇടയാക്കുന്നു.

5 ഒറ്റപ്പെടൽ
ദാരിദ്രരിലധികവും പൊതുധാരയിൽ നിന്ന് ഒറ്റപ്പെട്ടവരും ഒരുവിധ അധികാരവും ഇല്ലാത്തവരാണ്. ദാരിദ്രനിവാരണത്തിന് ഈ നിസ്സഹായരെ ശക്തരാക്കേണ്ടതുണ്ട്

6 കുറഞ്ഞ സാമ്പത്തിക വളർച്ച സാമ്പത്തികവളർച്ചയുടെ നിരക്ക് മികച്ചരീതിയില്‍ നിലനിർത്താൻ കഴിഞ്ഞാലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വരുമാനം വർധിപ്പിച്ച് ദാരിദ്ര്യം പൂര്‍ണ്ണമായി തുടച്ചുനീക്കാനും കഴിയുകയുള്ളു.

7 ജനസംഖ്യ വിസ്ഫോടനം
ജനസംഖ്യ പെരുകുമ്പോള്‍ അവിശ്യസാധനങ്ങളുടെ എണ്ണവും കൂടെണ്ടതുണ്ട് അതിന് കഴിയാതെ വരുമ്പോള്‍ അതും ദാരിദ്രത്തിനു കാരണമാകുന്നു.

8 കാർഷിക പിന്‍നിലയും കുറഞ്ഞ തോതിലുള്ള വ്യവസായവൽക്കരണവും
ഇവ രണ്ടും മികച്ചരീതിയില്‍ വ്യക്തമായ പ്ലാനിങ്ങില്‍ കൊണ്ടുപോയെന്കിലെ കാര്യമുള്ളു ഇവയില്‍ ഏതു തകര്‍ന്നാലും ദാരിദ്ര്യത്തിന് ഇടയാക്കും

No comments: