Monday, April 20, 2020

ഫ്ളോട്ടിംഗ് ഗ്യാസ് ഹോൾഡർ പ്ലാന്‍റ്

ഫ്ളോട്ടിംഗ് ഗ്യാസ് ഹോൾഡർ ഉള്ള ബയോഗ്യാസ് പ്ലാന്‍റിന്‍റെ ടാങ്ക് ഭൂമിക്കടിയിൽ ആണ് നിർമ്മിക്കുക. ഇഷ്ടികകൊണ്ട് കിണർ രൂപത്തില്‍ വട്ടത്തിലാണ് ടാങ്ക് ഉണ്ടാക്കുക. വട്ടത്തില്‍ കിണർ രൂപത്തിലുള്ള ഈ ടാങ്കിനെ ഡൈജസ്റ്റര്‍ ടാന്ക് എന്ന് പറയുന്നു.
ഈ കിണറിന്‍റെ ഉള്‍വശവും രണ്ടായി തിരിച്ചിരിക്കും ഇതിന്‍റെ ഒരു ഭാഗത്തേക്കാണ് വെള്ളത്തിൽ കലക്കിയ ചാണകം അഥവാ ഗ്യാസ് ഉണ്ടാകാനാവിശ്യമായ വേസ്റ്റ് എത്തിക്കുന്നത്. ഇങ്ങനെ വേസ്റ്റ് ടാന്കിനുള്ളിലേക്ക് എത്തിക്കുവാന്‍ ഒരു ഇന്‍ലെറ്റ് പൈപ്പ് ഉണ്ടായിരിക്കും. ടാന്കിന്‍റെ മറു ഭാഗം എന്നത് ഗ്യാസ് ഉണ്ടായതിനു ശേഷം വരുന്ന സ്ലഡ്ജ് എന്ന വേസ്റ്റ് ശേഖരിക്കുന്ന ഭാഗമാണ് ഈ സ്ലഡ്ജിനെ പുറത്തുകൊണ്ടുവരാനായി ഒരു ഔട്ട്ലെറ്റ് പെപ്പിന്‍റെ ക്രമികരണവും ഇതില്‍ ഉള്‍പ്പെടും. ഭൂമിക്കടിയിലുള്ളയുള്ള ഈ ടാങ്കിനു മുകളിൽ സ്റ്റീൽ കൊണ്ടുള്ള ഒരു ഡ്രം കമഴ്ത്തി മുകള്‍വശവും കവറുചെയ്യ്തിരിക്കും. ടാങ്കിൽ ഗ്യാസ് ഉണ്ടാകുന്നത് അനുസരിച്ച് ഇത് മേപ്പോട്ടുയരുകയും ഗ്യാസ് തീരുന്നതിനനുസരിച്ച് ഇത് താഴുകയും ചെയും. ഗ്യാസ് ഔട്ട്ലെറ്റ് പൈപ്പിന് ഒരു കൺട്രോളിങ് വാൽവും ഉണ്ടായിരിക്കും. ഇത്രയുംമാണ് ഒരു ഫ്ളോട്ടിങ് ഗ്യാസ് ഹോള്‍ഡര്‍ പ്ലാന്‍റിന്‍റെ ചുരുക്കരൂപം. ഇതിന്‍റെ എടുത്തുപറയേണ്ടുന്ന മറ്റൊരു പോരായ്മ എന്നത് ഇതിന്‍റ് മുകള്‍ ഭാഗത്തെ സ്റ്റീൽ കൊണ്ടുള്ള ഡ്രം തുരുമ്പ് പിടിക്കാതിരിക്കാൻ ഇടക്കിടെ പെയിൻറ് ചെയ്ത് സംരക്ഷിക്കണം എന്നതാണ് എന്നാല്‍ ഈ പ്രവർത്തനം ചിലപ്പോള്‍ ടാങ്കിന്‍റെ പ്രവർത്തനത്തിന് തടസ്സം ഉണ്ടാക്കിയേക്കാം.

No comments: