Thursday, April 9, 2020

ശംഖ്

ഹിന്ദുമതത്തിലും ബുദ്ധമതത്തിലും മതപരമായ പ്രാധാന്യമുള്ളതും വിവിധ ചടങ്ങുകൾക്ക് ഉപയോഗിക്കപ്പെടുന്നതുമായ ഒരു തരം
കക്കയാണ് ശംഖ്
കടലിൽ കാണുന്ന ഒച്ച് വർഗ്ഗത്തിൽപെട്ട ടർബിനല്ല പൈറം എന്ന ഒരിനം ജീവിയുടെ പുറം തോട് ആണ് യഥാര്‍ത്ഥത്തില്‍ ശംഖ് ആയി നാം ഉപയോഗിക്കുന്നത്. ഈ തോടിനകത്തുള്ള ജീവി മരിച്ചു മാംസം ദ്രവിച്ചാല് ഈ തോട് കടലില് അടിയുന്നു. ഇവയെ നാം എടുത്ത് ശഖ് ആയി ഉപയോഗിക്കുന്നു.
ശംഖുകളെ പൊതുവേ 2 ആയി പറയാം രൂപഭേദമനുസരിച്ച് വലംപിരി, ഇടംപിരി എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്. ഇവ കൂടുതലായും കാണപ്പെടുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലും അതിന്‍റെ ഭാഗമായ ബംഗാള്‍ ഉള്‍കടലിലും അറബികടലിലും മാണ്. മലർത്തി വയ്ക്കുമ്പോൾ ശംഖിന്റെ വായ ഭാഗം വലത്തോട്ട് തിരിഞ്ഞ് ഇരിക്കുന്നത് വലംപിരി ശംഖ് എന്നും, ഇടത്തോട്ട് തിരിഞ്ഞിരിക്കുന്നത് ഇടം പിരി ശഖ് എന്നും.
ശംഖിന്റെ പൊടി ആയുർവേദത്തിൽ മരുന്നുകളിൽ ഉപയോഗിക്കാറുണ്ട്. ഒരുകാലത്ത് തിരുവിതാംകൂർ , കൊച്ചി എന്നീ നാട്ടുരാജ്യങ്ങളുടെ മുദ്രയായും ശഖ് ഉപയോഗിക്കപ്പെട്ടിരുന്നു.
.
എെതിഹപരവും പുരാണപരവുമായി ശംഖിനെ കുറിച്ചു പറഞ്ഞാല്‍

ഹിന്ദു വിശ്വാസ പ്രകാരം ഓംകാരം പ്രവഹിക്കുന്ന ഒരു വാദ്യമാണ് ശംഖ്. മഹാവിഷ്ണുവിൻ്റെ മുദ്രയായി കരുതുന്ന ശംഖ് ക്ഷേത്രത്തിലും മറ്റു പൂജ കാര്യങ്ങളിലും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. ശംഖനാദം നെഗറ്റീവ് ഊര്ജത്തെ ഇല്ലാതാക്കുമെന്നും ശംഖുകൾക്ക് പ്രശസ്തി, ദീർഘായുസ്സ് , സമ്പദ്സമൃദ്ധി എന്നിവ പ്രദാനം ചെയ്യാനും പാപമുക്തി നൽകാനും കഴിവുണ്ടെന്നാണ് ഹിന്ദു വിശ്വാസം. സമ്പത്തിന്റെ ദേവതയും വിഷ്ണുവിന്റെ പത്നിയുമായ
ലക്ഷ്മിയുടെ വാസസ്ഥലമായും ഇത് കരുതപ്പെടുന്നു.
ഹിന്ദു മതവുമായി ബന്ധപ്പെട്ട കഥകളിൽ വിഷ്ണുവുമായി ബന്ധപ്പെടുത്തിയാണ് ശംഖ് കൂടുതല്‍ ചിത്രീകരിക്കപ്പെടുന്നത്.
ദേവവാദ്യത്തില് മംഗളധ്വനി ഉയര്ത്തുന്നത് ശംഖിനാലാണ്. സംഗീതശബ്ദം ആദ്യമായി വന്നത് ശംഖില്നിന്നത്രെ.
അമ്പലങ്ങളില്‍ പള്ളി ഉണര്ത്താലിനും നിവേദ്യസമയത്തും സന്ധ്യയ്ക്കും ദീപാരാധനയ്ക്കും ഒക്കെ ശംഖ് വിളിക്കും. സന്ന്യാസിമാരുടെ ആഗമനത്തിനും പഞ്ചവാദ്യം തുടങ്ങുമ്പോഴും ശംഖ് വിളിച്ചാണ് തുടങ്ങുന്നതുതന്നെ. കഥകളി, കൂടിയാട്ടം എന്നിവയിലും ശംഖ് വേണം. പുരാണ കഥകളിലും മറ്റും യുദ്ധം തുടങ്ങുന്നതും അവസാനിക്കുന്നതും ശംഖ് നാഥത്താലായിരുന്നു.

വേദശാസ്ത്രപ്രകാരം ശംഖ് രണ്ട് തരത്തിൽ ഉണ്ട്. ഒന്ന് നാദത്തിനായി ഉപയോഗിക്കുന്ന ശംഖുകളും മറ്റൊന്ന് ആരാധനയ്ക്കായി ഉപയോഗിക്കുന്ന ശംഖുകളും. ഏതൊരു വ്യക്തിയാണോ നിത്യവും ശംഖ് ഊതുന്നത് അയാള്ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയുന്നു എന്നതും യാഥാര്‍ത്ഥ്യം

ഐതീഹ്യപരമായ കഥകള്‍ പ്രകാരം
പ്രഭാസ എന്ന സമുദ്രത്തിലുള്ള ശംഖിനുള്ളിൽ വസിച്ചിരുന്ന അസുരനായിരുന്നു ശംഖാസുരൻ (പഞ്ചജൻ). ഒരിക്കൽ ശ്രീകൃഷ്ണൻ, ബലരാമൻ, എന്നിവരുടെ ഗുരുവായിരുന്ന സാന്ദീപനി മഹർഷിയുടെ പുത്രനെ ശംഖാസുരൻ തട്ടിക്കൊണ്ടുപോയി. ഇതേത്തുടര്ന്ന് തൻ്റെ പുത്രനെ തൻ്റെ പക്കൽ എത്തിക്കണമെന്ന് സാന്ദീപനി മഹര്ഷി ശ്രീകൃഷ്ണനോട് ആവശ്യപ്പെട്ടു. ഗുരുവിൻ്റെ കൽപ്പനയോടെ ശ്രീകൃഷ്ണൻ ശംഖാസുരനെ വധിച്ച് ശംഖിനുള്ളിൽനിന്നു ഗുരുപുത്രനെ രക്ഷിച്ചു. ശംഖാസുരൻ വസിച്ചിരുന്ന ശംഖ് അങ്ങനെ ശ്രീകൃഷ്ണാ അവതാരമെടുത്തിരിക്കുന്ന മഹാവിഷ്ണുവിന്റെ കയ്യിൽ എത്തിച്ചേർന്നു. കൃഷ്ണൻ ഓരോ തവണയും പാഞ്ചജന്യം മുഴക്കുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത ശത്രുവിനു മേൽ മരണം നിഴൽ വിരിക്കുന്നു എന്നാണ് ഹൈന്ദവവിശ്വാസം.
ശംഖിൻ്റെ ഉത്ഭവം

അമ്പലങ്ങളിൽ കുടുതലായി വെളുത്ത നിറത്തിലുള്ള ശംഖ് മാത്രമാണ് ഉപയോഗിക്കുന്നത്. ഇതിൽ വലംപിരി ശംഖ് പുരുഷ രൂപമായ വിഷ്ണുവിനെ പ്രതിനിദാനം ചെയ്യുന്നു. ഇടംപിരി ശംഖ് സ്ത്രീരൂപമായ ശക്തി പ്രതിനിധാനം ചെയ്യുന്നു.
ഹൈന്ദവ വിശ്വാസപ്രകാരം ലക്ഷ്മി ശംഖ് എന്ന് അറിയപ്പെടുന്ന വലംപിരി ശംഖാണ് വളരെ പവിത്രതയുള്ളത്. ഈ ശംഖിൽ ധനദേവതയായ മഹാലക്ഷ്മി വസിക്കുന്നു എന്ന് പുരാണ കഥകളിൽ പറയുന്നത്. തികഞ്ഞ ഭക്തിയോടെയും, ശുദ്ധിയോടെയും വലംപിരി ശംഖ് നിത്യവും പൂജിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നു വിശ്വസിക്കപ്പെടുന്നു. എന്നാൽ പൂജിക്കനാല്ലാതെ ക്ഷേത്രങ്ങളിലും പൂജവിധികാര്യങ്ങള്‍ക്കൊന്നു വലംപിരി ശംഖ് ഉപയോഗിക്കില്ല. ശംഖനാദത്തിനായി ഇടംപിരി ശംഖാണ് ക്ഷേത്രത്തിൽ ഉപയോഗിക്കുന്നത്.

ബുദ്ധമതവിശ്വാസമനുസരിച്ച് ശംഖ് ശുഭസൂചകമായ എട്ട് ബിംബങ്ങളിലൊന്നാണ്. ശംഖനാദം
ബോധിധർമന്റെ ശബ്ദമായും കണക്കാക്കപ്പെടുന്നവരുണ്ട് ടിബറ്റൻ ബുദ്ധമതത്തിൽ ഇത് " ഡങ് കാർ " എന്നാണറിയപ്പെടുന്നത്

No comments: