പരിസ്ഥിതി എന്ന് പറഞ്ഞാൽ ചുറ്റുമുള്ള സ്ഥിതി എന്ന് അർത്ഥമാക്കാം. ഒരു ജൈവ വസ്തുവിനു ചുറ്റുമുള്ള ജൈവികവും അജൈവികവുമായ എല്ലാം ഉൾപ്പെടുന്നതാണ് പരിസ്ഥിതി. അതയത് വായു ജലം ഭൂമി എന്നിവയും അവ തമ്മിലുള്ള പരസ്പര ബന്ധവും അവയ്ക്ക് മനുഷ്യരോടും മറ്റു ജീവജാലങ്ങളോടുമുള്ള ബന്ധവും എല്ലാം ചേർന്നതിന്‍റെ ആകെത്തുകയാണ് പരിസ്ഥിതി എന്നു പറയുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭൗതികപരവും ജൈവികപരവുമായ ചുറ്റുപാടുകളും അവ തമ്മിലുള്ള പ്രതിപ്രവർത്തനവുമാണ് പരിസ്ഥിതി.
ജീവനെ ബാധിക്കുന്ന ബാഹ്യ സ്വാധീനങ്ങളുടെ ആകെത്തുകയാണ് ഒരു ജൈവ വസ്തുവിന്‍റെ പരിസ്ഥിതി എന്നുപറയുന്നത്. ഇത് വളരെ വിശാലമായതും സങ്കീർണ്ണമായതും മായ ഒരുപ്രക്രിയയാണ്. ഒരു ജൈവ വസ്തുവുമായി ഭൗതികവും രാഷ്ട്രീയവും ജൈവികവുമായ ഘടകങ്ങൾ പ്രതിവർത്തിക്കുമ്പോൾ തന്നെ അവ തമ്മിൽ തമ്മിലും പ്രതിവർത്തിക്കുന്നുണ്ട് എന്ന് നാം മനസിലാക്കണം. അതിനാൽ നമുക്ക് പരിസ്ഥിതിയുടെ ഒരംശത്തെ മാറ്റിനിർത്തിക്കൊണ്ട് ശിഷ്ടാംശങ്ങളില്‍ മാറ്റം വരുത്താനാവില്ല. അതായത് ഏതംശത്തില്‍ വരുത്തുന്ന മാറ്റവും എല്ലാ അംശങ്ങളെയും ബാധിക്കുകതന്നെ ചെയ്യും അതോടെ ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങളും ഉയർന്നുവരും. ഇതിനാലാണ് നാം പരിസ്ഥിതിയെ മനസിലാക്കി ജീവിക്കേണ്ടതിന്‍റെ ആവിശ്യകഥ ഉയര്‍ന്നുവരുന്നത്.
അനേകം ജൈവവസ്തുക്കളും അവയുടെ ഭൗതിക പരിസ്ഥിതിയും തമ്മിൽ പ്രവർത്തിക്കുന്ന ഒരു സമൂഹമാണ് ജൈവവ്യവസ്ഥ എന്നത്. ഭൂമി, ജലാശയങ്ങള്‍, മരുഭൂമികൾ, പുൽമേടുകൾ വനങ്ങൾ എന്നിവ ജൈവമേഖലകള്‍ക്ക് ഉദാഹരണമാണ്. ഓരോ ജൈവമേഖലയിലെയും ജൈവവസ്തുക്കളും അജൈവവസ്തുക്കളും തമ്മിൽ പരസ്പരാശ്രിതമാണെന്നാണ് മുന്നേ പറഞ്ഞതിന്‍റെ അര്‍ത്ഥം.
ഇന്ന് പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും അതിവേഗത്തിലുള്ള വ്യവസായവൽക്കരണവും പരിസ്ഥിതിക്ക് ശോഷണം ഏല്‍പ്പിച്ചുകൊണ്ടെ ഇരിക്കുന്നു. അത് ഈ ഭൂമിയിൽ ജീവന്‍റ നിലനില്‍പ്പിനു തന്നെ ഭീഷണി ഉണ്ടാക്കുന്നു.
പരിസ്ഥിതിക്ക് വൻ തോതിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അഥവാ നാം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അപചയം ലോകത്തിലെങ്ങും ഉത്ക്കണ്ഠയുളവാക്കുന്നതുതന്നെയാണ് അതന്‍റെ പ്രധാന്യം മനസിലാക്കിതന്നെയാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസ്ഥിതി സംബന്ധമായ കാര്യങ്ങള് പഠിപ്പിക്കണമെന്ന തിരുമാനം നാം കൈ കൊണ്ടിരിക്കുന്നതും.
നാം പരിസ്ഥിതിയിലെ ഒരു അംശമാണെന്നും പരിസ്ഥിതിയ്ക്ക് ഉണ്ടാകുന്ന ഏതൊരപചയവും നമ്മയും ബാധിക്കും എന്നും അതിനാല്‍ പരസ്ഥിതി പരിപാലിച്ചുകൊണ്ടു ജീവിക്കണം എന്നതും നാം വര്‍ഷങ്ങള്‍ക്കു മുന്നേ മനസിലാക്കിയ ഒരു പാഠമാണ്. എന്നാലും ഇന്നും നാം അത് പരിപാലിക്കുന്ന രീതി ശരിയാണോ എന്നത് നാം ചിന്തിക്കേണ്ട കാര്യമാണ്

No comments:
Post a Comment