Saturday, March 7, 2020

അന്യഗ്രഹജീവികള്‍

നാം അധിവസിക്കുന്ന നമ്മുടെ ഭൂമി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന ജീവന്‍റെ തുടിപ്പുകൾ നിലനിൽക്കുന്ന നമ്മുടെ ഭൂമി ഉണ്ടായിട്ട് ഏകദേശം 4.5 ബില്യൻ വർഷങ്ങളായി എന്ന് കരുതപ്പെടുന്നു എന്നാൽ ഈ ഭൂമിയിൽ ജീവന്‍റെ തുടിപ്പുകള്‍ തുടിച്ചു തുടങ്ങിയിട്ട് ഏകദേശം 3.5 ബില്യണ്‍ വര്‍ഷങ്ങളെ ആയിട്ടൊള്ളു. എന്നാല്‍ ഇത്രഏറെ വർഷങ്ങൾ കൊണ്ടാണ്, ഇത്രയും കാലപ്പഴക്കം കൊണ്ടാണ് നമ്മുടെ ഭൂമിയും നാമും ഇന്നത്തെ സാഹചര്യത്തിലേക്ക് വന്നെത്തിയത്.
ഇതിനിടയിൽ പല ജീവി വർഗ്ഗവും മൺമറഞ്ഞു പോയി അതുപോലെ പുതിയ പല ജീവിവർഗ്ഗം ഉണ്ടാവുകയും ചെയ്തു അതിൽ ഒന്നാണ് ചിന്തിക്കാനും പ്രവർത്തിക്കാനും മിടുക്കുകാട്ടിയ മനുഷ്യവർഗ്ഗം.
ഈ മനുഷ്യൻ ഈ ഭൂമിക്ക് അപ്പുറം അന്യഗ്രഹജീവികളെ തേടി ചിന്തിക്കാനും അന്വേഷിക്കാനും ശാസ്ത്രീയമായി തുടങ്ങിയിട്ട് കേവലം 200 വർഷത്തോളം മാത്രമേ ആകുന്നുള്ളു. ഇത്രയും കാലം കൊണ്ട് ഇതുവരേയും നമുക്ക് ഈ ഭൂമിക്കപ്പുറം ഒരു ജീവന്‍റെ തുടിപ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

എന്നാൽ ഈ 200 വർഷങ്ങൾ കൊണ്ട് ഇന്നുപയോഗിക്കുന്ന കണ്ടെത്തിയ എല്ലാം ടെക്നോളജികളും ഉപയോഗപ്പെടുത്തി നാം അന്യഗ്രഹജീവികളെ തേടിയത് ഈ പ്രപഞ്ചത്തിലെ എത്രയോ ചെറിയ ഒരു കോണിൽ മാത്രമാണെന്ന യാഥാർത്ഥ്യവും നാം മനസ്സിലാക്കണം.
എന്നാൽ പ്രപഞ്ചം ഉണ്ടായ അന്നുമുതൽ ഇന്നും നിലയ്ക്കാതെ വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇവിടെ എണ്ണിയാല്‍ തീരാത്തത്ര നക്ഷത്ര സമൂഹങ്ങളും കാണുന്നു എന്നതും യാഥാർഥ്യമാണ്.
ശാസ്ത്രലോകത്തിന്‍റെ കണക്ക് അനുസരിച്ച് പ്രപഞ്ചം ഉണ്ടായിട്ട് ഇന്ന് 13.8 ബില്യണ്‍ വർഷങ്ങളായി. എന്നാൽ ഈ പ്രപഞ്ചത്തിൽ നാം അധിവസിക്കുന്ന നമ്മുടെ ഭൂമിയുടെ ഊർജ്ജ സ്രോതസ്സായ സൂര്യന്‍ ഉണ്ടായിട്ട് കേവലം അഞ്ച് ബില്യൻ വർഷങ്ങൾ മാത്രമേ ആകുന്നുള്ളു അതായത് പ്രപഞ്ചം ഉണ്ടായതിനുശേഷം 8 ബില്യണ്‍ വർഷങ്ങൾക്ക് ശേഷമാണ് ഇന്ന് നമ്മുടെ ഊര്‍ജ്ജകേന്ദ്രമായ സൂര്യന്‍ ഉണ്ടായത്.
അതും കഴിഞ്ഞ് കുറെ ഏറെ വർഷങ്ങൾക്ക് ശേഷമാണ് നമ്മുടെ ഭൂമിയും നാം ഉണ്ടായത് എന്ന് ആദ്യം പറഞ്ഞ കണക്കിൽ നിന്നും മനസ്സിലാക്കാമല്ലോ. നാം ഉണ്ടാകുന്നതിനു മുമ്പുതന്നെ അതായത് നമ്മുടെ സൂര്യന്‍ പോലും ഉണ്ടാകുന്നതിനുമുന്നേ ഈ പ്രപഞ്ചത്തിൽ പലതുമുണ്ടായിരുന്നു എന്നതും സത്യം.
കണ്ണുകൊണ്ട് കാണുന്നതിനപ്പുറം എണ്ണിയാലൊടുങ്ങാത്തത്ര നക്ഷത്രസമൂഹങ്ങൾ ഉള്ള അതിർവരമ്പുകൾ ഇന്നും അജ്ഞാതമായ ഈ പ്രപഞ്ചത്തിൽ നാം അല്ലാതെ മറ്റു പല കോണിലും ജീവന്‍റെ തുടിപ്പുകൾ കാണാനാണ് സാധ്യതകൾ കൂടുതലും. ഒരുപക്ഷേ അവര്‍ നമ്മുടെ സൗരയൂഥത്തിൽ നിന്നും ഒരുപാട് പ്രകാശവർഷങ്ങൾ അകലെ ആകാം അതാകാം നാം അവരെ അറിയാതെ പോകുന്നത്.

ഒരുപക്ഷേ അവര്‍ നമ്മേപോലെ ശാസ്ത്രിയമായി വളര്‍ന്ന ഒരു വിഭാഗമായിരിക്കില്ല. അവര്‍ വളര്‍ച്ചയുടെ പാതയിലാകാം. അതുമല്ലെങ്കിൽ അതിശയിപ്പിക്കുന്ന സാങ്കേതിക വിദ്യയുടെ കൂട്ടുപിടിച്ച് അവര്‍ നമ്മിലേക്കുള്ളയാത്രയിലാകാം.

എന്തായാലും ഇത്ര മാത്രം വലിപ്പമുള്ള വികസിച്ചുകൊണ്ടിരിക്കുന്നു എന്ന് കരുതുന്ന ഈ പ്രപഞ്ചത്തിൽ നാം മാത്രമാണ് ജീവൻ എന്ന് കരുതുന്നത് ശരിയല്ല കാരണം നാം മാത്രമാണ് ഇവിടെ ജീവൻ എങ്കിൽ ഇത്രമാത്രം വലിപ്പം എന്തിനാണി പ്രപഞ്ചത്തിന് ഇത്രയേറെ ഗ്രഹങ്ങൾ നക്ഷത്രങ്ങൾ എന്തിനാണ് ഈ പ്രപഞ്ചത്തിൽ.

പലരും സംശയിക്കുന്ന പോലെ Arecibo Message മും Nazca Lines മും Wow Signal ലും പല Crop Circle ളും ഒക്കെ അന്യഗ്രഹജീവികള്‍ ഉണ്ട് എന്നതിനുള്ള തെളിവുകൾ ആണോ....? അവർ നമ്മേ നിരീക്ഷിക്കുന്നു അഥവാ നാമുമായി ആശയവിനിമയം ചെയ്യാനാഗ്രഹിക്കുന്നു എന്നതിനുള്ള തെളിവുകൾ ആണോ എന്നുപോലും സംശയിക്കണം കാരണം ഇവയ്ക്കൊന്നും ശാസ്ത്രീയമായ ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ല.
എന്തായാലും ഇതുവരേയും അന്യഗ്രഹജീവികള്‍ ഉണ്ട് എന്നതിനുള്ള ശാസ്ത്രീയമായ ഒരു തെളിവും നമുക്ക് ലഭിച്ചിട്ടില്ല അഥവ ലഭിച്ച പലതില്‍നിന്നും ശാസ്ത്രീയമായൊന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നുകരുതി നാം മാത്രമാണ് ഈ പ്രപഞ്ചത്തില്‍ എന്നും കരുതുന്നതും തെറ്റാണ് കാരണം നാം കണ്ടെത്തിയ പല ഗ്രഹങ്ങളിലും നമ്മേപോലെ ജീവന്‍ ഉണ്ടാകാനുള്ള പല മൂലകങ്ങളുടെയും സാനിധ്യമുള്ളവയാണ്. അതിനര്‍ത്ഥം അന്ന് അവിടെ ജീവന്‍ ഇല്ല എന്നോ അതുമല്ലെന്കില്‍ അവിടം ജീവനുടാകാനുള്ള തയാറെടുപ്പിലായിരുന്നു എന്നോ നാം മനസിലാക്കണം.
എന്തായാലും പ്രപഞ്ചത്തിന്‍റെ വലിപ്പവും ഇത്രയേറെ ഗ്യാലക്സി സമൂഹങ്ങളും ഒക്കെയുള്ള ഈ പ്രപഞ്ചത്തില്‍ നാം മാത്രമാകാനുള്ള സാധ്യത വളരെ കുറവാണ്. പ്രപഞ്ചത്തിന്‍റെ ജനനത്തിനും അതില്‍ നമ്മുടെ സൗരയുഥം ഉണ്ടാകുന്നതുനും ഇടയിലുള്ള 8 ബില്യണ്‍ വര്‍ഷങ്ങളില്‍ നമ്മുടേതു പോലെ പല ഗ്യാലക്സികളും സൗരയുഥങ്ങളും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഇവയൊക്കെ ഉള്‍പ്പടുന്ന പല ഗ്രൂപ്പുകളും ഉണ്ടായികാണും അവിടെ എവിടെന്കിലും ജിവനും ഉരുതിരിഞ്ഞു കാണുമെന്കില്‍ അവര്‍ നമ്മെ പോലെ ചിന്തശേഷിയും കൈ വരിച്ചവരാണെന്കില്‍ 100 ശതമാനവും നമുക്ക് കരുതാം അവര്‍ നമ്മെ തേടി എത്തും മെന്ന് ഇനി അതാവ നമ്മെക്കാള്‍ ചിന്താശേഷി കുറഞ്ഞവരാണെന്കില്‍ നാം അവും അവരെ കണ്ടെത്തുക... ഒരുപക്ഷേ നമ്മുടെ സൗരയുഥം ഉണ്ടായി കഴിഞ്ഞശേഷവും ഈ പറഞ്ഞ സാഹചര്യങ്ങളാല്‍ എവിടെ എന്കിലും ജീവന്‍ ഉണ്ടായികാണാം അവരും ഈ പറഞ്ഞപോലെ നമ്മെ കണ്ടെത്തുകയോ നാം കണ്ടെത്തുകയോ ചെയ്യാം ഭാവിയില്‍.....!

എന്തായാലും എന്‍റെ അഭിപ്രയത്തില്‍ ഒരിക്കല്‍ അന്യഗ്രഹജീവികളെ നാം അറിയും അത് പക്ഷേ കൊളമ്പസ് അമേരിക്ക കണ്ടെത്തിയ പോലെ ഒരു സാഹചര്യത്തിലേക്ക് എത്തപ്പെടാതിരുന്നാല്‍ നന്ന് .

No comments: