അണ്ണാറ കണ്ണനെയും ,തുമ്പിയെയും ഒക്കെ കളികൂട്ടുകരക്കിയ ആ സുന്ദര കാലം. വന്നെത്തിയടുത്തുനിന്നും തിരികെ നടന്നാലും ചെന്നെത്താന്‍ കഴിയാത്ത,കണ്ടെത്താന്‍ കഴിയാത്ത പൂന്ചിരിതൂകിയ നിഷ്കളന്കഥയുടെ ജീവിത പാഠം
ബാല്യംകാലം.
ഒര്ക്കുപോഴൊക്കെയും നിറമറ്റുപോയ ആ ബാല്യകാലത്തിന് ഇന്നും മനസ്സില്‍ നിറയുന്നത് മഴവില്ലിന്റെ ചാരുതയാണ്.
കാലം ഇന്നോരുപാട് മാറി........
കാല്പാടു പതിഞ്ഞ വഴിയോരങ്ങളും മാറി ആ വഴിയോരത്തെ നടുപച്ചപ്പും പകുതിയോളം മാറി, നീയും മാറി ഞാനും മാറി....
ഓര്‍മ്മകളില്‍ നമ്മള് ആര്‍ത്തുല്ലസിച്ച ആ നാട്ടു വഴികള്‍ നമ്മളെ ഇന്ന് തിരികെ വിളിക്കുന്നത് പോലെ.....ആ അപ്പുപ്പന് താടിയും, ആ പൂളിച്ചി മാവും അതിലെ ഒപ്പു മുളകും കൂട്ടി തിന്നിരുന്ന മാങ്ങയും, ആ മാവരികിലൂടൊഴുകിയെത്തിയ കാട്ടരുവിയും അതിനൊടൊപ്പം കിടന്ന നാം ഓടികളിച്ച മണ്ണ് വഴിയും ആ വയലോരവും എല്ലാം നമ്മളുടെ വരവിനായി കാത്തിരിക്കുന്നത് പോലെ ....
നമുടെ ആ പക്വത ഇല്ലാത്ത സ്വപ്നങ്ങള്‍ നമ്മളെ നോക്കി പുഞ്ചിരികുന്നത് പോലെ ...
ഇനി ഒരിക്കലും ആ ബാല്യകാലം നമുക്കു തിരിച്ചുകിട്ടില്ല. ഓര്‍മ്മപുതുക്കാന്‍ ഒന്നു തിരികെ നടക്കാം എന്നെവെച്ചാല് ചെന്നെത്തുന്നവിടം പോലും മാറിയിരിക്കുന്നു.
നമുക്കു കൗതുകമുണര്‍ത്തിയ ആ അപ്പുപ്പന് താടി ഇന്ന് എങ്ങും കാണാനില്ല..
ആ വയലോരത്ത് ഇന്ന് കര്‍ഷകരില്ല, അവര്‍ പാടിയ പാട്ടുകളില്ല, നെല്‍ കതിരുകളില്ല, അവിടെ പാറിനടക്കാനും കളിയാടാനും പക്ഷികളില്ല, കുട്ടികളില്ല അവിടെ ഇന്ന് ഏതോ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ബഹുനിലകളാണ് ഉയര്‍ന്നു നില്‍ക്കുന്നത്. അവിടെ ചെളി പുരണ്ട വസ്ത്ര ധരിച്ച കര്‍ഷകരല്ല ചെളി പുരളാത്ത തെച്ചുമിനുക്കിയ ടൈ ഷുസും ബെല്‍റ്റും ധരിച്ച തന്റെ ചുറ്റോടു ചുറ്റും പോലും ഒന്നു കണോടിക്കത്ത തന്റെ മുന്നിലെ computer screen ല്‍ കണ്ണുന്നീ കണ്കുഴിഞ്ഞു പോയ തന്റെ വിരലുകള്‍ keybored ന് അടിമയാക്കിയ മാനവരാശിയെ യാണ് നമുക്കു കാണാവുന്നത്.
ആ അരുവിയൊടൊപ്പം കിട്ടന്ന മണ്ണ് പാത. സ്ലെറ്റും കല്പെന്സിലുമായി പള്ളികൂടത്തിന്റെ ഉല്ലാസത്തിലേക്ക് ഓടി അടുത്ത പാത. ആ പാതയുടെ ഇരുവശത്തായ് നിറഞ്ഞുനിന്ന കമ്മുണിസ്റ്റു പച്ചയ്യും തൊട്ടാവാടിയും കൃഷിയിടങ്ങളും പിന്നെ പരതി നടന്നു സ്വന്തമാക്കിയ മഷി തണ്ടും.... അവിധി ദിവസങ്ങളില്‍ കണ്ണുപൊത്തി കളിച്ചതാ പാതയില്‍, ഏറുപന്തു കളിച്ചതാപതയില്, സാറ്റുകളിച്ചതാപതയില്, പിന്നെ വിശ്രമത്തിനായ്യ് ഞങ്ങള്‍ കണ്ടേത്തിയ ആ വഴിയോരത്തെ പുളിച്ചിമാവ്. എത്രയോ നാളുകളില്‍ അതിന്റെ തണലേറ്റ് ആ വേരുകളില്‍ ആ പുളിച്ചി മങ്ങയും കടിച്ച് എത്രയോ സമയം നാം സ്വറപറഞ്ഞിരുന്നു. പിന്നെ എല്ലാ കഴിഞ്ഞ് അതിനരുകിലൊഴുകിയ കട്ടരുവിരിലെ കുളിയും....
ആ മാവ് ഇന്നും അവിടുണ്ട് ഏതൊ സംകടനയുടെ പേരില്‍ എന്നാലും ആ പഴയ ഉന്മേഷം ഇന്ന് ഇവന് പകരുന്നില്ല. ശിഖരങ്ങള്‍ പലതും മുറിച്ചിരിക്കുന്നു. പാവം, നാഗരികതയുടെ പേരിലാവും. ഞങ്ങള്‍ക്കു തന്ന മധുരവും പുളിയ്യും ഇന്ന് അതികമാര്‍ക്കും ഇവന് പകരുന്നില്ലന്നുതോനുന്നു. കാരണം, അങ്ങിങ്ങായ് മാത്രമേ കായ്ച്ചിട്ടുള്ളു. ചിലപ്പോള്‍ നമ്മേപോലെ ചിലകുട്ടികള്‍ ഇവനു ചുവട്ടില്‍ വരാറുണ്ടാകാം സ്വറപറഞ്ഞിരിക്കാം. ഏയ് അതിനു സാധ്യത കുറവാണ് പഠനം ഇന്ന് ഒരു വന്‍ ബിസിനസ് മേഖലലായ് മാറിയില്ലേ, പഠനരീതിയും മറിയല്ലോ
സ്ലേറ്റും കല്പെന്സിലും മാത്രം വാങ്ങി പഠിച്ച നമ്മളില്‍ നിന്നും മാറി ഒരു കുഞ്ഞുകുട്ടി ഇന്ന് പഠിക്കാന്‍ എത്രതരം പുസ്തകം വങ്ങണം ബുക്കുകളോ, എത്രതരം യുണീഫോം. ഇനിയും മുണ്ടെല്ലോ പെന്‍സില്‍ പേന റബര്‍ കൂട കുപ്പി ബാഗ് അങ്ങനെന്തൊക്കെ..... ഒരു കുട്ടി ഇന്നു ചുമന്നു പോകുന്ന ബാഗിന് അവന്റെ ഇരട്ടിഭാരം കാണും.
പോരത്തതിനു മാതപിതാക്കളുടെ നിര്‍ബദ്ധം കാരണമുള്ള മറ്റു പഠനങ്ങളും. പിന്നെ സമയം ചെലവിടാന്‍ വിഡിയോ ഗൈമും സോഷ്വല്മിഡിയ ചാറ്റിങും ചിറ്റിങും ഒക്കെയായി വഴികള്‍ എത്ര.., ഇതിനിടയില്‍ നമ്മെ പോലെ ഒാടികളികാന്നും പാത്തുകളിക്കാനും സ്വറപറഞ്ഞിരിക്കാനും ഇവര്‍ക്കെവിടെ സമയം. തന്നെയും അല്ല ഒാടാചാടി കളിക്കാനുള്ള ഇടമൊന്നും ഇന്ന് ഇവിടില്ല ആ പഴയ മണ്ണപാത ഇന്ന് നാലു വരിയുടെ ടാറിട്ടു മിനുസപെടുത്തിയ റോഡാണ്. തുരുതുരാ വഹനമോടുന്ന ആ പാതയോരത്ത് ഇന്ന് എന്ത് കളിക്കാന്‍. ആ പുഴയും അവിടുണ്ടായിരുന്നു. ആദ്യം കണ്ടപ്പോള്‍ സന്തോഷം തോന്നി അരികെ ചെന്ന് എത്തി നോക്കിയപ്പോഴാണ് കണ്ണുനിറഞ്ഞത്. ഞങ്ങള്‍ നീന്തീ കളിച്ച മുങ്ങി കുളിച്ച ആ പുഴയിലിന്നു വെള്ളമില്ല പകരം ചപ്പും ചവറ്റും നിറഞ്ഞിരിക്കുന്നു.
ഞാന്‍ വലിച്ചെറിഞ്ഞ പാഴ് കുപ്പിയും ഇതില്‍ കാണാം ഒരു നിമിഷം ഞാന്‍ ഓര്‍ത്തു.......
മാറണം മാറ്റം അനിവാര്യമാകുന്നു. ഓര്‍മ്മകളില്‍ പുറകോട്ടു പോകുപോള്‍ കുടെ നിന്നു മറഞ്ഞുപോയ ഏതൊരു നന്മയും തിരികെ വരണം. ആഹരത്തിനായ് അന്യനാട്ടിലേക്ക് കൈ നീട്ടാതെ ആ കൈകൊണ്ട് ക്യഷി ചെയ്യുന്ന ഒരു ജനത നമുക്ക് വേണം. എലാവരും computer ല്‍ കുത്തി പഠിക്കുന്നതെന്തിന് മറ്റു തൊഴിലുകളും നമംക്കു വേണ്ടേ.
''നാം വലിച്ചെറിയുന്ന പഴതൊലിയും നമ്മെ തെന്നി വിഴ്ത്തും'' അതുപോലെ നാം വലിച്ചെറിയുന്ന എതൊന്നും നമുക്ക് വിനയാക്കും നാളെ ഓര്‍ക്കുക. നമ്മുടെ കുട്ടികള്‍ അവര്‍ അവരായി തന്നെ വളരട്ടെ ഓടട്ടെ ചാടട്ടെ.......
ബിപ്പിയും ഷുഗറും കോളസ്ട്രോളും കുടവയറും ഒന്നുമില്ലാത്ത യുവക്കാളായ് അവര്‍ മാറട്ടെ. Computer ഗ്രഫിക്സിനപ്പുറം പ്രകൃതിയിലെ കഴ്ച്ചകകളും ശബ്ദങ്ങളും അറിഞ്ഞവര്ജീവിക്കട്ടെ...
നാളെ നിങ്ങള്‍ക്കും പ്രായംമേറും
അന്ന് നിങ്ങളുടെ ഓര്‍മ്മപുതുക്കാന്‍ ഒന്ന് ഓര്‍ത്തെടുക്കാനുള്ള അടയാളമായിഎന്കിലും ചിലതിവിടെ കാണണം അതിനായ് ഒന്നു ശ്രദ്ധിക്കുക ഇന്ന് നിന്നെ സന്തോഷിപ്പിച്ച ഏത് ഒന്നിനേയും നീയായ് നശിപ്പിക്കാതിരിക്കുക......
No comments:
Post a Comment