Tuesday, July 2, 2019

ജീവിതപാഠം * അദ്ധ്യായം 1

ഒരു നിമിഷത്തില് പെട്ടെന്നു ഞാന് അതിശയിച്ചുപോയി.
ചെറിയൊരു ഭയം... അതിനടുത്ത മിനിറ്റില് ഞാന് ജനപിന്തുണയുള്ള അരെക്കയോ ആയിമാറിയതുപോലെ തോന്നി.... അതിനടുത്ത സെക്കന്റില് തന്നെ നിവര്ന്നുനില്ക്കാന് കഴിയാത്തതരത്തില് തലകറങ്ങിയും തുടങ്ങി....
സ്ഥിരതയാര്ന്ന ജനപിന്തുണ ഉണ്ടായിരുന്നിട്ടുപോലും ചില സമയങ്ങളില് നമുക്ക് നിരാശപെടെണ്ടാതായിവരാം...

പണം ഉണ്ടായിരുന്നിട്ടും ഉപയോഗിക്കാന് കഴിയാത്തതരത്തില്....., പദവി ഉണ്ടായിട്ടും പ്രതികരിക്കാന് കഴിയാത്ത തരത്തില്....., അവകാശം ഉണ്ടായിട്ടും അധികാരം ഇല്ലാത്തതരത്തില്, കഴിവും ആശയവും പരിശ്രമവും ഉണ്ടായിട്ടും വിധിയോ ഭാഗ്യമോ ഓക്കെ ഇല്ലാതെ പോയതിന്റെ പേരില്...,

ജീവിതത്തിന്റെ പാഠപുസത്തകത്തിലെ ഒരു താള് ഇതാണ്.
ഞാനും നീയും ഒരിക്കല് പഠിച്ചപോകുന്ന ഏകതാള്. അവസരവും അനുഭവവും പലതാകാം പക്ഷേ അടിസ്ഥാന തത്ത്വം ഇതൊന്നുമാത്രമാണ്.....!

No comments: