Sunday, October 14, 2018

ചെമ്പരത്തിപൂവ്

..സുന്ദരിയായ ചെമ്പരത്തിപൂവിനെ പ്രാന്തിന്‍റെ പ്രതീകമായി മുന്ദ്രചാര്‍ത്തപെട്ടുത്തിയത് ആരായിരിക്കും. മുല്ലയും മുക്കൂറ്റിയും തെറ്റിയും ജെമന്തിയും ചെമ്പകവും സൂര്യകാന്തിയും ഒക്കെ ആയി ധാരാളം പൂക്കളുണ്ടെങ്കിലും പ്രാന്തിന്‍റെ പ്രതീകമായി ഇവളെ തിരഞ്ഞെടുക്കാന്‍ കാരണംഎന്താകാം. ഇനി അഥവ പൂക്കളുടെ ലോകത്ത് അതിനുമാത്രം തെറ്റുവല്ലതും ഇവള്‍ ചെയ്തുകാണുമോ. 

എന്നും എവിടെയും പരിഭവം ഇല്ലാതെ പരാതിയില്ലാതെ വിരിയുന്നതാകുമോ ഇവള്‍ ചെയ്ത തെറ്റ്.

ഒന്നു തൊട്ടാല്‍ വാടി പോകുന്ന തൊട്ടാവാടിയുടെ പിണക്കംകാട്ടാതിരുന്നതും ആരേയും കുത്തിനോവിക്കാന്‍ മുള്ളില്ലാതിരുന്നതും ആണൊ അവളില്‍ നിങ്ങള്‍ കണ്ടിരുന്ന പ്രാന്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍.

സ്വന്തമാകില്ലനറിഞ്ഞിട്ടും വിഭലമായ പ്രതീക്ഷയുമായി സൂര്യനെ പ്രണയിച്ച സൂരൃകാന്തിയേയും. ചന്ദ്രനെ പ്രണയിച്ച താമരയേയും. നിങ്ങള്‍ അന്ന് കണ്ടിരുന്നില്ലേ... ഇവള്‍ക്കു പകരമായി....!

വസന്തകാലത്തിനായ് കാത്തിരിക്കാതെ, ഗ്രീഷ്മമെന്നൊ വർഷമന്നോ ശരദ്കാലമെന്നോ നോക്കാതെ, ഹേമന്തമോ ശിശിരമോ തിരയാതെ, അവള്‍ എന്നും എവിടെയും വിരിഞ്ഞിരുന്നു. ആരോടും പരിഭവം ഇല്ലാതെ പരാതിയും ഇല്ലാതെ......! എന്നിട്ടും ........... അവള്‍ക്ക് നാം പകര്‍ന്നുകൊടുത്ത സ്ഥാനം അവളെ ചുടന്നവര്‍ക്ക് പ്രന്താണത്ത്രെ.....


No comments: