Friday, August 3, 2018

മഞ്ഞുതുള്ളി നിന്നെ ഞാൻ...

പുലരിയുടെ മാറില്‍ വെള്ളതൂവലായ് പതിഞ്ഞിറങ്ങിയ മഞ്ഞുതുള്ളി നിന്നെ ഞാന്‍ പ്രണയിച്ചോട്ടെ.........

സ്വന്തമാകില്ലന്നറിഞ്ഞിട്ടും സൂര്യനെ പ്രണയിക്കുന്ന സൂര്യകാന്തിയെ പോൽ, ചന്ദ്രനെ പ്രണയിക്കുന്ന ആമ്പലിനെപോല്‍, ഞാനും നിന്നെ മോഹിച്ചോട്ടെ........

പുലരികളില്‍ നിന്‍റെ വരവിനായ് ഞാന്‍ പലനാളും കാത്തിരുന്നു. അപ്പോഴൊക്കെ  നിന്‍റെ നനുത്ത സ്പര്‍ശ്ശം എന്നില്‍ തീര്‍ത്ത കുളിരോര്‍മ്മ എന്നില്‍ എന്നും മായാതെ നില്‍ക്കുന്നു.

നിര്‍മ്മലവും നശ്വരവുമായ നിന്‍റെ ജീവദൈര്‍ഖ്യം കുറവെന്‍കിലും നിന്നെ അറിയാത്തവരായ്, നീ മോഹിപ്പിക്കാത്തവരായ് ഈ ഭൂമിയില്‍ ജീവിതത്തങ്ങള്‍ ഇല്ലന്നുതന്നെ പറയാം,

എന്‍റെ മോഹങ്ങള്‍ക്ക് എന്‍റെ പ്രതീക്ഷകള്‍ക്ക് നീയും എന്നോ ഒരു നാള്‍ മുതല്‍ കൂട്ടായ് വന്നിരിക്കുന്നു.

ചിലപ്പോഴക്കെ ചില വിസ്മ്മയങ്ങള്‍ കാട്ടി കൊതിപ്പിക്കുകയും ചെയ്തിരിക്കുന്നു നീ. മഴതോര്‍ന്ന മാനത്തുതെളിയുന്ന മാരിവില്ലിനെ പിന്നീടു ഞാന്‍ കാണുന്നത് നിന്നിലൂടെ ആയിരുന്നു.
ചലപ്പോഴൊക്കെ സൂര്യകിരണമേറ്റു  തിളങ്ങുന്ന നിനക്ക് ഒരു പവിഴകല്ലിന്‍റെ മനോഹാരിതയും നിറഞ്ഞിരുന്നു.

രാവില്‍ പൂവിലും തളിരിലും പുല്‍കൊടിയിലും ഒക്കെ ആയി പതിഞ്ഞ നീ അങ്ങ് ആ കിഴക്കേ ചക്രവാളത്തില്‍ ഉയരുന്ന ആദി ദേവന്‍റെ കിരണമെത്തുപോള്‍ ഞാന്‍  ആറിയുന്നു നിന്‍റെ മൂകത,
പിന്നീടറ്റു വിഴാനായ് തുടരും പോഴും നിന്നിലുണ്ട് ഒരു ചോദ്യമാകുന്ന പ്രതീക്ഷാ ഇനി എന്ന്... എന്ന്....

ഇതൊക്കെ അറിയുന്നതു കൊണ്ടാകാം എനിക്ക് നിന്നൊടൊരു കൗതുകം.....

അതു കൊണ്ട് അല്ലേയോ മഞ്ഞുതുള്ളി നിന്നോടൊരു ചോദ്യം ....

നിന്നെ  ഞാന്‍ എന്‍ കണ്ണില്‍ പതിപ്പിക്കട്ടെ
ഇനിയുള്ള നാള്‍ നിനക്ക് എന്‍ കണ്ണില്‍ കഴിയാം.
എന്റെ കണ്ണിലുടെ ഈ ലോകത്തെ കാണുകയും ചെയ്യം.....
ഒപ്പം എന്‍റെ പ്രണയവും പൂവണിയുമല്ലോ... അപ്പോ ....?

No comments: