Wednesday, February 14, 2018

പ്രണയം പ്രകൃതിയോട്


എന്‍റെ പ്രണയം പ്രകൃതീ-നിനക്കായ്
നമുക്ക് പ്രണയിക്കാം പ്രകൃതിക്കായ്

Valentines Day ലോകം പ്രണയത്തിനായ് കാത്തുവച്ച ഒരു ദിനം. പക്ഷേ, നാം കാണാതെ പോകുന്ന ഒരു പ്രണയനിയുണ്ട് ഇവിടെ. നമ്മേ, എപ്പോഴും കൗതുകങ്ങള്‍ കാട്ടി വിസ്മ്മയിപ്പിച്ചവള്‍,  പിറന്നത് ഏകയായി എന്നാലും വളര്‍ന്നത് അതി മനോഹരിയായ്. ഇന്ന് അവള്‍ അതിസംപന്നവതിയുമാണ്. അവള്‍ അമ്മയെ പോലേ സ്നേഹവതിയാണ്, അച്ഛനേപോലേ സംരക്ഷകനുമാണ്. നാം എവിടെയാണോ അവിടെ അവളും കാണും. അവളില്ല എന്നാല്‍, നാം കാണില്ല. എന്നാലും നാം ഇല്ല എന്‍കിലും അവള്‍ കാണും ഈ ലോകത്ത്. അവള്‍ മാത്രമാണ് ഈ ലോകത്തേ ഏക ഗുരുനാഥയും. കണ്‍ടതും കേട്ടതും അവളിലൂടെയാണ് അവളെ മാത്രമാണ്.
പക്ഷേ, ചിലപ്പോഴോക്കേ അവള്‍ പരിഭവവും കട്ടാറുണ്ട്. അവള്‍ സ്നേഹിക്കുന്നവര്‍ അവളെ കാണാതെ  പോകുംപോള്‍, വിഷം കൊടുത്തവളേ കൊല്ലാന്‍ ശ്രമിക്കുംപോള്‍. എന്തന്നാല്‍ അവള്‍ ഒന്ന് അറിഞ്ഞു ശപിച്ചാല്‍ ഈ ലോകം തന്നെ മറ്റൊന്നയിമാറും. എന്നാലും അവള്‍ സ്നേഹനിധിയാണ്, കാരുണ്യവധിയാണ്. കാണാതെ പോകരുത് നാം അവളെ അവളുടെ സ്നേഹത്തേ... ഇനിയെന്‍കിലും പ്രണയിക്കാം നമുക്കി പ്രകൃതിയേ....

No comments: