Friday, May 26, 2017

പ്രിയമുള്ള ദേവു

നീ എനിക്കെന്നും  ഒരു ഹിമകണപോലായിരുന്നു  ദേവു. പുലരിയുടെ യാമങ്ങളില്‍ പഞ്ഞികെട്ടുപോലെ പതിഞ്ഞിറങ്ങി, സൂരൃന്‍റെ ആദൃ കിരണത്തില്‍ തന്നെ അലിഞ്ഞുര്‍ന്നൊരു ജലകണമായ്, ഓരോ  തുന്‍പിലും അറ്റുവിഴാന്‍ വെന്‍പുന്ന മഞ്ഞുകണം.......
...............................................,
മഴതോര്‍ന്ന ആകാശവീധിയില്‍ തെളിഞ്ഞുവന്ന മാരിവില്ലിനോട് അഥവാ മഴവില്ലിനോട് തോനുന്ന  കൗതുകംപോലെ... അതും അല്ലെന്‍കില്‍ പൂവിലെ മധുനുള്ളി  ഉയരെ പറക്കുന്ന ശലഭം കണ്ണില്‍ തീര്‍ക്കുന്ന വിസ്മ്മയംപോലെ.,,,!
നിന്‍റെ വാക്കും നോക്കും സാനിധൃവും ഒക്കെത്തന്നെ ഒരു കോച്ചുകുട്ടിയുടെ മനസ്സുപോലെ എന്നെ കൊതുപ്പിക്കുന്നു പ്രിയതേ. വാക്കുകളില്‍ എനിക്ക് അറിയില്ല  ദേവു അതു പറയാഞ്ഞറിയിക്കാനായ്. എഴുതുവനാകട്ടെ അക്ഷരങ്ങളില്‍ അര്‍ത്ഥങ്ങള്‍ തികയാത്തപോലെയും നീ... നീ ഇന്ന്എവിടെ ദേവു.
ഒരു നിമിഷവേളകൊണ്ട് എന്നെ തനിച്ചാക്കി എന്‍കണ്‍കോണില്‍ നിന്നും നീ പാറിപോയതെവിടേക്കാ....!
........ എനിക്കറിയാം വീദൂരതയുടെ എതോ ഒരു കോണിലിരുന്ന് നീ കാണുന്നുണ്ട് എന്നെ അറിയുന്നുണ്ട് എന്‍റെ വിശേഷങ്ങള്‍  അല്ലേ  ദേവു.... പണ്‍ടും നീ അങ്ങനെ ആയിരുന്നല്ലോ....

No comments: