കാത്തിരുന്നു ഞാന്‍ കണ്ണാ നിന്നെ
കണ്ണന്‍റെ രാധയാം തോഴിപോലെ
എന്‍ ഹൃദയംനിലയ്ക്കുന്ന നാള്‍ വരെയും കണ്ണാ..
നിന്‍ മനം തേടി ഞാനലയും
അന്നു നീ ചൊല്ലിയ രാഗങ്ങളൊക്കെയും
ഓര്‍മ്മതന്‍ താളില്‍ പെയ്തിടുപോള്‍
സ്വപ്നങ്ങള്‍ കൊണ്ടു നാം നെയ്തകൂട്ടില്‍
ഓര്‍ക്കുവാന്‍ ഓര്‍മ്മകള്‍ മത്രമല്ലോ ഇന്നും
അരോ എഴുതിയ കവ്യമാം ഈ ജന്മം
അറിയില്ല നമ്മളില്‍ വിധി തന്‍ കൗതുകം
ഓരോ രാവും പുലരുന്ന നേരത്ത് നിന്നെയും തേടി ഞാന്‍ ഇരിപ്പു
നിന്‍ ഓര്‍മ്മകള്‍ നിറയുന്ന ഉമ്മറപടിയിലും
നീ നടന്നകന്നൊരാ പാതയിലും
ഇരുളിന്‍റെ മൂടപ്പില്‍ രാവു മയങ്ങുപോള്‍
എന്‍ മിഴികോണുകള്‍ നിറഞ്ഞിരിക്കും ഞാന്‍
കണ്ണാ നിന്‍ വരവും കാത്തുറങ്ങും
നീലചിറകില് പാറിപറന്ന പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും .......................... പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു, അറിയാതെ എപ്പോഴൊ, യാത്രകളെയും........................ ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Wednesday, March 1, 2017
കാത്തിരുന്നു....
Subscribe to:
Post Comments (Atom)
No comments:
Post a Comment