വെളിച്ചംനിറയുന്ന പകലിനെക്കാള്‍ എനിക്കിഷ്ടം
ഇന്ന്,
ചന്ദ്രദേവന്‍റെ മങ്ങിയശോഭയില്‍
നിറം മങ്ങിനില്‍ക്കുന്ന രാത്രിയുടെ അന്ത്യയാമങ്ങളെ
ആണ്.
അനന്തസാഹരമായ ആ ആകാശവീതിയില്‍ ആയിരംകാവല്‍ ഭടന്‍മാരാകുന്ന നക്ഷത്രങ്ങള്‍ക്കിടയിലൂടെ ആരെയോ പ്രതിക്ഷിച്ച് നിങ്ങുന്ന രാജകുമാരനായ ആ തിന്കള്‍കലയുടെ സൗരഭ്യം എത്രയോ സുന്ദരം.
കവിഹൃദയങ്ങള്‍ തന്‍റെ കാവ്യവീജിയില്‍ അതിനെ താമരയുമൊത്തുള്ള പ്രണയബന്ധമായ് നിര്‍വചിച്ചു.
പക്ഷേ,
പൂവണിയാത്ത പ്രണയബന്ധം രണ്ടുപേരിലും എന്നും മൗനം മാത്രം നിറച്ചുകൊണ്ടിരുന്നു.
പകലിന്‍റെ കോലഹളത്തിനപ്പുറം രാത്രിയുടെയാമങ്ങളില്‍ നിറയുന്ന എകാന്തതയുടെ നിശബ്ദതയില്‍ ശബ്ദത്തിന്‍റെ നനുത്ത തബുരുവിനെ കാതുചുറ്റിനും തിരയുന്ന
ആ അനുഭൂതിയും എത്രയോ മനോഹരം.
അതിനൊക്കെ അപ്പുറം മഞ്ഞ് ഒഴുകുന്ന ആ രാത്രിയുടെ നനുത്ത സ്പര്‍ശനത്താല്‍ ഏകനായ് ഞാന്‍ വിരാജിക്കുപോള്‍ മുന്നില്‍ തെളിയുന്ന ആ നിഴല്‍ നാടകവും എത്രയോ ആനന്തകരം..........
ഇത് അറിയുന്ന ഞാന്‍ എത്രയോ രാത്രികളില്‍ ഉണര്‍ന്നിരിക്കുന്നു.
അവിടെ ആരോ തൊട്ടുണര്‍ത്തിയ പോലെ കഴിഞ്ഞുപോയകാലത്തിന്‍റെ ഓര്‍മ്മകള്‍ എന്നില്‍ നിറയുപോള്‍ ഞാന്‍ അറിയുന്നു അധികമാരും അറിഞ്ഞിട്ടില്ലാത്ത ഇരുട്ടിന്‍റെ രാത്രിയുടെ സൗന്ദരൃം.
ഇതിനെല്ലാം സാക്ഷിയായവര്‍ ഒന്നുമാത്രം ഇരുട്ടില്‍ മിന്നിനിങ്ങുന്ന മിന്നാമിനുങ്ങുകള്‍. രാത്രിസന്‍ചാരിയായ എന്‍റെ കൂട്ടുകാര്‍.....

No comments:
Post a Comment