Saturday, July 30, 2016

ഞാന്‍

ആരാണു ഞാന്‍,
എന്താണു ഞാന്‍.
കാണുന്ന രൂപത്തിന്നും കേള്‍ക്കുന്ന ശബ്ദത്തിനും അറിയുന്ന സ്പര്‍ശനത്തിനുമപ്പുറം എന്നിലടങ്ങുന്ന തത്വമെന്താണ്?.

ജനനത്തിനും മരണത്തിനുമിടയിലെ ജീവിതമെന്ന ഈ യാത്രയുടെ  നേരയ ശരിയായ നിര്‍വചനമെന്താണ്?.

മതങ്ങളെപ്പോലും മത്സരിപ്പിക്കുന്ന ഈ സമൂഹത്തില്‍ ഏതു മതത്തില്‍ ഞാന്‍ കാലൂന്നും.
ഏതു മതപണ്ഡിതന്‍റെ വാക്കിനുഞാന്‍ കാതോര്‍ക്കും.
ഏതു മതഗ്രന്ഥത്തില്‍,  ഏതു തൂലികയില്‍ പിറന്ന കാവ്യലോലുപതയില്‍,
ഏതു ചിത്രകാരന്‍റെ ഭാവനാഛായാ നിര്‍വ്വചനത്തില്‍ ഞാന്‍ കണ്ണോടിക്കണം?
ഞാന്‍ ആരെന്ന, എന്തെന്ന, എന്തിനെന്ന പൂര്‍ണ്ണമായ ഉത്തരത്തിനായ്?.

രക്തബന്ധത്തേപ്പോലും തിരിച്ചറിയാത്ത പണമെന്ന മനസ്സിന്‍റെ അധിനിവേശത്തിന് ഏത് നീച പ്രവര്‍ത്തിയും പുണ്യമായി വിലയിരുത്തുന്ന ഈ കാലയളവില്‍ നാമെന്ന ഐക്യത്തേക്കാള്‍ അഹംഭാവത്ത പ്രതിജ്ഞ ചൊല്ലുന്ന  പ്രണമിക്കുന്ന ഈ നാഗരികതയില്‍, മേലനങ്ങാതെ സന്ബാദ്യവും സുഖലോലുപതയും സ്വപ്നം കാണുന്ന  ഈ ആധൂനികതയില്‍
ഞാന്‍ ആരെയോക്കെ പ്രണയിക്കും എന്തിലൊക്കെ വിശ്വാസമര്‍പ്പിക്കണം?!

 
Rakesh krishnan

No comments: