Sunday, November 29, 2015

പ്രണയം

പ്രണയമാണിന്നെന്‍റെ ഉളളമെന്നും
പ്രേമലോലമാണിന്നെന്‍റെ ഹൃദയമെന്നും
പതിവായിഞാന്‍ തിരികൊളുത്തുന്ന കാവിലെ തിരുനടയില്‍
നാം തമ്മില്‍ കണ്‍ടുമുട്ടി
നറുകൈയ്യില്‍ വെണ്ണയും മറുകൈയ്യില്‍ പൂവടിയുമായ് ഒരുവിളിപാടകലെ
നീ വന്നടുത്തു

തിരുനടയില്‍ മുന്നില്‍ ഞാന്‍      ഇരുകരവുംകൂപ്പി തൊഴുതുവണങ്ങുപ്പോള്‍ മന്ത്രമായ് മണിനാഥമായ് എന്‍കാതില്‍ ചൊല്ലിയൊരു പ്രണയത്തിന്‍
അനുപല്ലവി കേട്ടുഞാന്‍ കണ്‍തുറന്നു നൊക്കിടവേകണ്‍ടൊരാള്‍ നിന്‍മുഖം നിന്‍മുഖം നിന്‍മുഖം മാത്രം

ഞാന്‍ തിരികൊളുത്തിയാ കാരിവിളക്കിന്‍റെ കാരിതൊട്ടു
നിയൊരു കുറിയണിഞ്ഞു

കരിമഷിയഴകിന്‍റെ കണ്‍തടത്തില്‍ കണ്‍ടുഞാന്‍ ആദൃമായ് പെണ്ണിന്‍റ പ്രണയത്തിന്‍ ജീവബിന്ദു

ഒടുവിലെന്‍ നാളത്തില്‍ നീ പടര്‍ന്നു
ഒരുപാഴ് ചെടികളും പൂ പൊലിച്ചു
പൂവിനെ കണ്‍ടൊരാ പൂമ്പാറ്റയെ പോലെ എന്‍ മനസ്സോ പൂമണം തേടിഎത്തി.......

 Rakesh Krishnan

No comments: