Tuesday, October 27, 2015

ഓര്‍മ്മകളുടെ തൂവല്‍ സ്പര്‍ശം

എഴുതാനെന്‍റെ കൈകള്‍ വിറയ്ക്കുന്നു, പക്ഷേ വാക്കുകള്‍ എന്നില്‍ നിന്നും അകന്നുപൊയ പോെല. വാക്കുകളെ കൂട്ടിഇണക്കാന്‍ കഴിയുന്നില്ല. ഇന്നെെല വരെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചിരുന്ന കരുത്ത് അകന്നുപോയപോലെ.അല്ല, അകന്നു പോയിരിക്കുന്നു. ഇനി ഒരിക്കലും അവ എനിക്കു തിരിച്ചുകിട്ടില്ല. മനസിന്‍റെ കോണില്‍ ഓര്‍ത്തെടുക്കാനും ഓമനിക്കാനും കഴിയുന്ന ഓര്‍മ്മകുറിപ്പുകള്‍ ആയി കാലം അവയെ മാറ്റിഇരിക്കുന്നു.


കണ്ണുകൊണ്ട് കണ്ടതും കാതുകൊണ്ട് കേട്ടതും എഴുതി, പറയുവാന്‍കൊതിച്ചതും, കേള്‍ക്കാന്‍ കൊതിച്ചതും, എഴുതി  സ്വപ്നങ്ങളും, മോഹങ്ങളും, വര്‍ണ്ണങ്ങളും, എഴുതി. ഇനി എഴുതുവാന്‍ ഉള്ളത് എന്താണ്  


എന്നില്‍ നിന്നും അടര്‍ന്നുവീണ ആ പുഷ്പ്പത്തെപറ്റി. ആ പനിനീര്‍പുഷ്പ്പത്തെപറ്റി. എന്‍റെ കലലയം എനിക്കു തന്ന .......കൂട്ടുകാരന്‍,

കലം എനിക്കായ് കരുതിവച്ചിരുന്ന കളിതൊഴന്‍,

അതികം ആരോടും സംസാരിക്കാതിരുന്ന ഒരുതൊട്ടാവാടി ആയിരുന്ന എന്നെ വയനയുടെയും എഴുത്തിെന്‍റയും ലോകത്തിലേക്ക്, സ്വപ്നങ്ങളുടെയും വര്‍ണ്ണങ്ങളുടെയും, കലാലയത്തിെന്‍റ യത്ഥാര്‍ത്ത സത്തയും അറിയാന്‍ പടിപ്പിച്ച ചങ്ങാതി,. അവസാനം പിരിയാന്‍ നേരം ഓര്‍ത്തിരിക്കാന്‍ നീ എനിക്കന്തുതരും എന്ന എന്‍റെ ചേദ്യത്തിന്? ഒരു പേപ്പറില്‍ അവന്‍ ഇങ്ങനെ എഴുതി ''മറക്കില്ലരിക്കലും തോഴി നിന്നെ ഈ കൂട്ടുകാരന്‍ മരിക്കു വോളം'' താനും മറക്കില്ല എന്നു വീശ്വസിക്കുന്നു....

എങ്ങനെ മറക്കും ഞാന്‍ അവനെ ? ഈ ലോകം എനിക്കുള്ളതല്ല, നമുക്കുള്ളതാണെന്ന്  പഠിപ്പിച്ച അവനെ ഞാന്‍ എങ്ങനെ മറക്കും? ഇല്ല മറക്കില്ല ഞാന്‍...


 അന്ന് ആ ആദൃ ദിവസം +2എന്ന കുഞ്ഞു കലാലയത്തിെന്‍റ ഓര്‍മ്മള്‍ അയവിറക്കി കൊണ്‍ട് ഈ വലിയ കലാലയനിശലേക്ക് കാല് എടുത്തു വച്ചദിവസം ഞാന്‍ ഇന്നും ഓര്‍ക്കുന്നു എന്നെഅറിയുന്ന എനിക്കറിയാവുന്ന ഒരുമുഖത്തിനു വേണ്‍ടി ഞാന്‍ തിരഞ്ഞു   കൊണ്ടേയിരുന്നു. പക്ഷേ, ഓര്‍മ്മയിലെ ഒരു മുഖവും ഓര്‍മ്മയിലെ ഒരു സ്വരവും എനിക്കവിടെ    കണ്ടെത്താന്‍ കഴിഞ്ഞില്ല.......... ദിവസങ്ങള്‍കൊഴിഞ്ഞുകൊണ്ടെ ഇരുന്നു പലരുംഞാനുമായി അടുത്തു. അപ്പോഴും എനിക്കു പലരുമായി അടുക്കാന്‍ മടിയായിരുന്നു. ഒരുമിണ്‍ടാപൂച്ചയെപോലെ ആ ക്ലസിലെ ഒരു ബഞ്ചില്‍ ഞാന്‍ ഒതുങ്ങികൂടി.  ഒരിക്കല്‍ ഒരുദിവസം ബസിറങ്ങി ഞാന്‍, കോളേജിലേക്കുനടക്കവേ പെട്ടനാണ് മഴ എനിക്കു സ്വഗതം നല്‍കിയത് ഒരുമുന്നറിയിപ്പും ഇല്ലാതെ അവള്‍ പെയ്തു. ഞാന്‍ കുട നിവര്‍ത്തി എന്‍റെ ക്ലസ്സിലേക്കു നടക്കവേ അനുരാധാ, നില്‍ക്കു, ഞാനുമുണ്‍ട്. എന്നമറുവിളികേട്ടുഞാന്‍ തിരിഞ്ഞു ആ മഴനനയാതിരിക്കാന്‍ ഓടികയറിയ ആ മുഖത്തിനുടമസ്ഥന്‍ എന്‍റെ ക്ലസ്മെറ്റ് തന്നെ ആയിരുന്നു ഒരാണ്‍കുട്ടികളോടും അധികമടുക്കാന്‍ നാണതോടെ ദിവസങ്ങള്‍ എടുത്തിരുന്ന എന്‍റെ മനസ്സ് പക്ഷേ അവനുമായടുക്കാന്‍ മണിക്കൂറുകളുടെ വിലയിരുത്തല്‍ വേണ്‍ടിവന്നില്ല,. ക്ലസിലും അവന്‍ ഏവര്‍ക്കും പ്രീയപ്പെട്ടവന്‍ ആയിരുന്നു. അവന്‍റെ വൃക്തിത്വവും കഴിവും അതായിരുന്നു.  

മാസങ്ങള്‍കൊണ്‍ടുതന്നെ അവനെ കോളേജ് മുഴുവന്‍ അറിഞ്ഞു. ഒപ്പം ഞങ്ങളുടെ വാക്കുകളിലുടെ ഞങ്ങളുടെ വീടുകളു.  അന്ന് ആ മഴ എന്നെഅവനുമായി അടുപ്പിച്ചില്ലയിരുന്നെന്‍കില്‍,എന്‍റെ Bestfriend അവനാകുമായിരുന്നില്ല ഒപ്പം അവന്‍റെ Bestfriend എന്ന സഥാനനാമം എനിക്കാരും ചാര്‍ത്തി തരുമായിരുന്നില്ല, ഒരു Civil Engineer ആകന്‍ അഗ്രഹിച്ച എനിക്ക് Engineer നൊപ്പം വായനകാരുടെ പ്രീയ എഴുത്തുകാരിയാകുവന്‍ കഴിയുമായിരുന്നില്ല, അതും ഈ ചെറു പ്രായത്തില്‍. എന്നിലൊളിഞ്ഞിരുന്ന ആ എഴുത്തുകാരിയുടെ കഴിവ് എന്നെ അറിയിച്ചതും അവനായിരുന്നു.!

...............................................................................................................................................................................നാളുകള്‍ കഴിഞ്ഞു ഇന്നു ഞങ്ങള്‍ 2 ഇടത്താണ്. ഇന്ന് ഞാന്‍ അവനെ ഒരുപാടു മിസ്ചെയുന്നു.

 അറിയപെടുന്ന ഒരു Engineer ആയി അവന്‍ വളര്‍ന്നുകൊണ്ടേ ഇരിക്കുന്നു...

ഇന്ന് മനസ്സ് വല്ലാതെ കൊതിക്കുന്നു അവനെ കാണുവനാണോ അതോ അവന്‍റെതുകൂടിയായി ജീവിക്കുവാന്‍ ആണോ? 

 രക്തബദ്ധത്തിനപ്പുറം  അധികമാരും അറിയാന്‍ ശ്രമിക്കാത്ത ആത്മബദ്ധം അതായിരുന്നു എനിക്ക് അവനുമായുള്ള ബദ്ധം അത് പ്രണയമായിരുന്നെന്‍കില്‍ എന്തുകൊണ്‍ട്, എന്തുകൊണ്‍ട് എനിക്കതുതിരിച്ചറിയാന്‍ കഴിയാതെ പോയി? കുറച്ചുദിവസങ്ങള്‍ക്കു മുന്‍പുവരെയും ഈ സന്തൃം.....

 

എന്‍റെ ഡയറി- ഇന്ന് ഈ അക്ഷരങ്ങള്‍ നിറം മങ്ങിയതാണ് എന്‍കിലും ഇവ ഇന്നും ഈ വായനയുടെ ഓര്‍മ്മപെടുത്തലില്‍ സുഖമുള്ളവയും ആണ് 


ഇന്ന് ഞങ്ങള്‍ ഒരുമിച്ചാണ് അനുരാധാ എന്ന ഞാനും ആ പഴയ എന്‍റെ കൂട്ടുകാരനും ഇന്ന് അവന്‍ എന്‍റെ കൂട്ടുകാരനല്ല എന്‍റെ സ്വന്തമാണ് ഭര്‍ത്താവാണ് അജയ് എന്ന അജയകൃഷ്ണന്‍.


അജയിക്ക് ഞാന്‍  ഇന്ന് അനുരാധാ എന്ന Engineer അല്ലാ, കൃഷ്ണ എന്ന എഴുത്തുകാരി അല്ല, അജയിക്കിന്നും ഞാന്‍ ആ പഴയ ചെല്ലപേരിലറിയുന്ന അനു എന്ന കൂട്ടുകാരിയായ സഹപാഠിയായ അവനറിയാതെ അവനെ പ്രണയിച്ച അവനെ പ്രണയിക്കുന്ന കാമുഖി ആണ് അവനൊടൊപ്പമുള്ള ജീവിതത്തെ പ്രണമിക്കുന്ന പ്രണയിക്കുന്ന കാമുകി






 
രാകേഷ് കൃഷ്ണന്‍

No comments: