Monday, February 14, 2022

പ്രണയിക്കുന്നവർ അറിയാൻ

ജനനം എന്നും സന്തോഷകമാണ്‌.
മരണം എന്നും ദുഃഖകരവും.
ജീവനുള്ള ഏതൊരു ജീവിക്കും ഈ വികാരങ്ങൾ ഒരുപോലെയാണ്.

പക്ഷേ.., വർഷത്തിലെ 364 ദിവസങ്ങൾ മാത്രമാണ് മരണത്തെ നാം നീറുന്നമനസോടെ  ഓർക്കുന്നത്.
ബാക്കിയാകുന്ന  ഒരു ദിവസം  അന്ന് ലോകമെങ്ങും ഒരു മരണത്തെ ആഘോഷത്തോടെയാണ് കൊണ്ടടുന്നത്.

പ്രണയത്തിനുവേണ്ടി ജീവൻ കളഞ്ഞ ഒരു പുരോഹിതന്റെ  ഓർമ്മക്കായ്..
ആ ദിനമാണ്  ഫെബ്രുവരി 14

എന്തുകൊണ്ടാണ് ഈ ഒരു മരണത്തെ നാം ഇത്രമാത്രം ആഘോഷമാക്കുന്നത്. അത് നാം ഒരോരുത്തരും ചിന്തികേണ്ടതാണ് അവിടെയാണ് അദ്ദേഹത്തിന്റെ ജീവമഹത്വം നാം അറിയേണ്ടുന്നത്.

അതുകൊണ്ടു ഈ ദിനം പ്രണയം തുറന്നുപറഞ്ഞാഘോഷിക്കുന്നവർ തനിക്കു ചുറ്റും തന്നെ സ്‌നേഹിക്കുന്നവരെ  കൂടി അറിയേണ്ടതാണ്. നാളെയും ഈ സന്തോഷവും സമാധാനവും ഏവരിലും നിറയുവാൻ...

അതല്ല മറിച്ച് ഈ പ്രണയം നാളെ ഒരു ദുഃഖമാകുകയാണെങ്കിൽ പ്രണയത്തിനായ് ജീവൻ കളഞ്ഞ ആ പുരോഹിതന്റെ ജീവന് നാം കൽപ്പിക്കുന്ന വില എന്താണ്. അങ്ങനെ എങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ആഘോഷദിനം.

നമുക്ക് പ്രണയിക്കാം.., പ്രണയിച്ചുകൊണ്ടേയിരിക്കാം......
ഒരു പുൽകോടി തുമ്പിനുപോലും ദോഷമാകാത്തതരത്തിൽ...., ദുഃഖമാകാത്ത തരത്തിൽ.....

No comments: