Wednesday, January 26, 2022

Republic Day

അമിതമായ ഉപദേശം പോലും പലർക്കും കേൾക്കാൻ തന്നെ അത്ര സുഖകരമല്ല. അഥവാ ഇഷ്ട്ടമല്ല. അങ്ങനെയുള്ളപ്പോൾ ഒന്നിനും സ്വതന്ത്ര്യം ഇല്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ.
അപ്പോൾ മനസിലാകും നമ്മുടെ പോയ്മറഞ്ഞ തലമുറ നമ്മുടെ ധീര ദേശഭിമാനികൾ. നമുക്ക് നേടിത്തന്നത് എത്ര വലിയ സമ്പാദ്യം ആണ് എന്ന്.

ഏതൊരു നാടിന്റെയ്യും പ്രതീക്ഷകൾ കുടിയിരിക്കുന്നത് ആ  നാട്ടിൽ വളർന്നു വരുന്ന യുവതലമുറയിലാണ്. അത് എന്നും എവിടെയും അങ്ങനെതന്നെയാണ്.

അന്നും ഇന്നും  ഇന്ത്യ എന്ന രാജ്യത്തിന് ഉയർത്തിപിടിക്കാവുന്ന ഒരുപാടു മൂല്ല്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു
ഇന്നും  ഉണ്ട് തനും.
നാളെ  ആ മൂല്യങ്ങളുടെ എണ്ണം കൂടണം. അവിടെ നാളെ ലോക രാഷ്ട്ങ്ങൾ നമ്മളെ നോക്കി കാണണം. അവർ  സഹായങ്ങൾക്ക്‌  നമ്മുടെ അടുത്ത് വരണം. നമുക്ക് അത് അഭിമാന പരമായി മാറണം. അതിനായ് നാം  പ്രയത്നിക്കണം. അങ്ങനെ ഒരു നാളെ പിറക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്. പ്രതീക്ഷിച്ചുകൊണ്ട്. നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളെ  ഉയർത്തി പിടിച്ചു കൊണ്ട് നമുക്ക് ഈ റിപ്പബ്ലിക്ക്‌
ദിനത്തിൽ പങ്കുചേരാം.....


                                             Rakesh Krishnan

No comments: