Saturday, March 13, 2021

എന്‍റെ കണ്ണാ. ..♥

കണ്ണാ....
എന്തിഷ്ടമാണെന്നോ നിന്നെ...
തുറന്നുകാട്ടാന്‍ കഴിയുന്നില്ല...

കുഞ്ഞും നാളിലെ കേട്ടുതുടങ്ങിയ കഥകളാകാം
ആ കഥയിലെല്ലാം നിറയുന്ന നിന്‍റെ നായക പര്യവേഷമാകാം. എന്തോ അറിയില്ലന്നേ കൃത്യമായി പറയാന്‍.

ഒരു മയില്‍ പീലി നീ എന്നും ചൂടിയിരുന്നു., കൈയ്യില്‍ ഒരോടക്കുഴലും നീ കരുതിയിരുന്നു... അല്ലേ..?

നിന്‍റെ കഥകളുടെ ഒക്കെ അര്‍ത്ഥം തിരയുന്ന എനിക്കിന്നും നീ ചൂടിയ മയില്‍പീലിയുടെയും നീ ഏന്തിയ ഓടക്കുഴലിന്‍റെയും അര്‍ത്ഥം പുര്‍ണ്ണമായി അറിയുന്നില്ല കണ്ണാ...,.

എങ്കിലും ഞാനും ഇന്ന് ഒരുപാട് ഇഷ്ടപ്പെടുന്നു മയില്‍പീലിയും ഒടക്കുഴല്‍ നാഥവും. എന്‍റെ പലയാത്രകളിലും ഞാനും കൂടെ കരുതുന്നു ഒരു മയില്‍പീലി. ഓര്‍മ്മകള്‍ക്കായ് എഴുതി സുക്ഷിക്കുന്ന ആ താളുകള്‍ക്കിടയില്‍ ഞാന്‍ ഇന്നും ഒളിച്ചുവെച്ചിട്ടുണ്ട് മറ്റൊരു മയില്‍ പീലി. ഞാനുറങ്ങുന്ന കട്ടിലിനോട് ചേര്‍ന്ന് മറ്റൊരു മയില്‍ പീലികൂടിയുണ്ട് കണ്ണാ. എന്നും കണികണ്ടുണരാനും എന്‍റെ സ്വപ്നങ്ങള്‍ പങ്കു വെക്കുവാനുമായൊന്ന്.

എന്‍റെ മനസ്സ് ഒരുപാടു ദുഖത്തിലേക്കാണ്ടു പോകുമ്പോഴും., എന്‍റെ മനസ്സ് ഒരുപാടു സന്തോഷത്തില്‍ പ്രലോഭനത്തില്‍ വഴങ്ങുമോ എന്നതോന്നലുണ്ടാകുമ്പോഴും ഞാന്‍ ആശ്രയിക്കുന്ന മറ്റൊന്നുകൂടിയുണ്ട് കണ്ണാ. എന്‍റെ Mobile ല്‍ save ചെയ്തിരിക്കുന്ന ഒരു ശബ്ദം. ഒരോടക്കുഴല്‍ നാഥം. നിന്നോടോപ്പം ചേര്‍ത്തുവായിക്കാവുന്ന നിന്‍റെ നാഥം.

ഇതൊക്കെയും നിന്നോടുള്ള പ്രണയമാണോ കണ്ണാ.. അതോ നീ ചൂടിയ മയില്‍പീലിയോടും നീ ഏന്തിയ ഓടകുഴലിനോടും ഉള്ള മനസ്സിന്‍റെ ഭ്രമം മാത്രമാണോ....?
എനിക്കറിയില്ല......

കഥകള്‍ക്കപ്പുറം നിന്നെയറിയില്ല കണ്ണാ... എനിക്കെന്നല്ല ഞങ്ങള്‍ക്കാര്‍ക്കും. പക്ഷേ അതേ കഥകളിലൂടെതന്ന ഞങ്ങള്‍ അറിയുന്നുമുണ്ട് കണ്ണാ നിന്നെ.

No comments: