Sunday, October 11, 2020

ഒരേ പാതയിലെ തെറ്റും ശരിയും

ഒരു പാടിഷ്ട്ടമായിരുന്നു കാത്തിരുന്നു കിട്ടിയ പൊന്നോമനയോട്.
അതിനാല്‍ തന്നെ
ഒരു പാടു കൊഞ്ചിച്ചിരുന്നു, ലാളിച്ചിരുന്നു.
തങ്ങളുടെ കടമകള്‍ നിറവേറ്റാന്‍ തങ്ങളുടെ മകളെ ഉയരങ്ങളിലെത്തിക്കാന്‍ രാജ്യവും പരിവാരങ്ങളുമില്ലാത്ത ആ രാജവും രാഞ്ജിയും ഒരുപാടു കഷ്ട്ടപ്പെട്ടിരുന്നു.
കൊഞ്ചലിലും ലാളനയിലും തങ്ങളുടെ മാലാഖകുട്ടി തങ്ങളെ മറന്നു തുടങ്ങന്നത് അവരറിഞ്ഞില്ല.
ഒടുവില്‍ ആ മാലാഖ തന്‍റെ മാത്രം ഇഷ്ട്ടങ്ങള്‍ക്ക് ചിറകുവിരിച്ച് പാറിയപ്പോള്‍ ആ രാജവിനേയും രാഞ്ജിയേയും  കാണാത്തമട്ടായി തിരയാതെയായി. പലപ്പോഴും മറ്റൊരു ചെക്കനുമായി അവള്‍ പാറാന്‍ കൊതിച്ചു.  തന്നെ കൊഞ്ചിച്ചവരേയും ലാളിച്ചവരേയും അവള്‍ അവനുമുന്നില്‍ ബോദപൂര്‍വ്വം മറുന്നിരുന്നു.
അങ്ങനെ അവള്‍ അവളുടെ കടമകളെ മറന്നുതുടങ്ങി...... പലതവണ വിലക്കിയിട്ടും ആ വിലക്കുകള്‍ അവള്‍ ചെവികൊണ്ടില്ല. ഒടുവില്‍ വാര്‍ദ്ധക്യത്തിന്‍റെ പടികള്‍ ചവിട്ടിതുടങ്ങിയ ആ അച്ഛനേയും അമ്മയേയും നോക്കി നിര്‍ത്തി അവള്‍ ആ ചെക്കനൊപ്പം പടിയിറങ്ങി ഒരു യാത്ര പോലും പറയാതെ.
ഒപ്പം ചുറ്റുമുള്ള സമൂഹത്തിന് അതു പറഞ്ഞു ചിരിക്കാന്‍ അത് ഒരു കഥയുമായി........ (നളെ മറ്റൊരു കഥ പിറക്കും വരെ പറയാനൊരു കഥ)
പെണ്‍മക്കള്‍ ഇല്ലാതിരുന്നതു കൊണ്ടുകൂടിയാകാം ആ ചെക്കനു വീട്ടിലും അവള്‍ ഏവര്‍ക്കും പ്രീയപ്പെട്ടവളായിരുന്നു. ഒരുദിവസം തന്‍റെ മകനൊപ്പം അവളുടെ വീട്ടില്‍ ഒന്നും പറയാതെ ഇറങ്ങിവന്ന ആ മകളെ അവന്‍റെ അമ്മ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ കണ്ണുനീര്‍ ആ അമ്മയും അടക്കിവെച്ചിരുന്നു. ഒടുവില്‍  ആരും കാണാതെ ആ കണ്ണുനീര്‍ പൊട്ടിഒഴുകിയത് കണ്ടത് അവന്‍റെ അച്ഛന്‍ മാത്രയിരുന്നു.  ആ കണ്ണുനീര്‍ തുടച്ച് അദ്ദേഹം പറഞ്ഞു എനിക്കറിയാം നീന്‍റെ വേദന., ഞാന്‍  അവന്‍റെ അച്ഛനല്ലേ ഞാനും കണ്ടിരുന്നില്ലോ നമ്മുടെ എക മകനായ അവന്‍റെ വിവാഹ സ്വപ്നങ്ങള്‍. വേദനയും കണ്ണുനീരും അടക്കി പിടിച്ചവര്‍ തന്‍റെ മകന്‍റേയും അവനൊപ്പം ഇറങ്ങിവന്ന  ആ മകളുടെയും അടുത്തേക്കു ചെന്നു  തങ്ങളുടെ വാക്കുകേള്‍ക്കാതെ തങ്ങളുടെ മകള്‍ ചെന്നുകയറിയ ആ ചെക്കന്‍റെ കുടുംബത്തിന് സമൂഹത്തിന്‍റെ കണ്ണുകളില്‍ താരതമ്യത്തില്‍ കുറവുകള്‍ ഏറേ ആയിരുന്നു. അതുതന്നെ ആയിരുന്നു. ആ ചെക്കനേയും കുടുംബത്തേയും അംഗികരക്കാന്‍ അവളുടെ മാതാപിതാക്കളെ വിലക്കിയതും കാലങ്ങള്‍ കടന്നുപോയ്ക്കൊണ്ടേയിരുന്നു. പയ്യെ പയ്യെ ആ കുടുംബങ്ങള്‍ തമ്മില്‍ അടുത്തു തുടങ്ങി. അവള്‍ ചെന്നുകയറിയ ആ കുടുംബവും ഉയര്‍ച്ചയുടെ പടവുകള്‍ കയറിതുടങ്ങി പിന്നെ
അവളുമൊരമ്മയായി. അവളുമൊരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി അവിടെ മുതല്‍ അവള്‍ തിരിച്ചറിയുകയായിരുന്നു തന്‍റെ മാതാപിതാക്കളെ..., 
അവര്‍ തനിക്കുനല്‍കിയ കരുതലും ലാളനയും ഒക്കെ. ഒരുപാടിഷ്ടത്തോടെ, തന്‍റെ  ഭര്‍ത്താവിനും കുടുംബത്തോടും ഒപ്പം നില്‍ക്കുമ്പോള്‍ തന്നെ അവള്‍ ഇന്ന് ചിന്തിച്ചുതുടങ്ങിയിരുന്നു അന്ന് താന്‍ തന്‍റെ കുടുംബത്തില്‍ നിന്നും ഏവരേയും വെറുപ്പിച്ച് ഈ കുടുംബത്തിലേക്ക് കയറിവന്ന സഹചര്യം. തന്‍റെ മകള്‍ക്ക് ഓരോ വയസ്സ് കൂടുംമ്പോഴും അവളില്‍ ആ ചോദ്യമുയര്‍ന്നു കൊണ്ടേ ഇരുന്നു തന്‍റെ മകളും താന്‍ ചെയ്ത പ്രവര്‍ത്തി ചെയ്യുമോ എന്ന്....?
ഒടുവില്‍ അതുതന്നെ സംഭവിച്ചു പക്ഷേ കുറച്ചു വ്യത്യാസങ്ങള്‍ എന്നു മാത്രം. പഠനം കഴിഞ്ഞവള്‍ക്കൊരു ജോലി കിട്ടിയിരുന്നു. അവള്‍ക്ക് വിവാഹലോചനകള്‍ വന്നു തുടങ്ങിയിരുന്നു. അങ്ങനെ ഇരിക്കെ അവളുടെ വീട്ടില്‍ എല്ലാവരും ഒത്തുചേര്‍ന്ന ഒരാഘോഷരാവിനൊടുവില്‍ അവള്‍ എല്ലാവര്‍ക്കും മുന്നിലായ്  അവളുടെ ഇഷ്ട്ടം തുറന്നു പറഞ്ഞു.  അതു പറഞ്ഞു തീര്‍ന്നതും അവളുടെ കവിളില്‍ അടി വീണതും ഒരുമിച്ചായിരുന്നു. ആ അമ്മയും അതിനു കൂട്ടുനിന്നു. വീണ്ടും അടിയ്ക്കാന്‍ കൈ ഉയര്‍തുമ്പോഴേക്കും ഒരു മറുവിളികേട്ട്  ആ അച്ഛനും അമ്മയ്ക്കും തിരിയേണ്ടി വന്നിരുന്നു. ആ വിളി ഉയര്‍ന്നത് ആ മകളുടെ രണ്ടു മുത്തച്ഛന്‍ മാരില്‍  നിന്നു മുത്തശ്ശിമാരില്‍ നിന്നുമായിരുന്നു. ആ മകളുടെ അമ്മയുടെ അച്ഛന് ഇത് കണ്ട് തന്‍റെ മകളെ നോക്കി  നിറകണ്ണുകളോടെ ഒന്നു പുഞ്ചിരിക്കുവാനെ കഴിഞ്ഞൊള്ളു. ആ കാഴ്ച്ചയില്‍ ആ അമ്മയുടെ തല താഴ്ന്നിരുന്നു. കരഞ്ഞുകൊണ്ട് ആ കൊച്ചുമകള്‍ പോയശേഷം  അവരില്‍ ഒരു മുത്തശ്ശന്‍ പറഞ്ഞു  നിങ്ങള്‍ മൂവരും ഒരേ തെറ്റു ചെയ്തവരാണ് എന്നിരുന്നാലും ഇവിടെ നിങ്ങളുടെ മകളുടെ സ്ഥാനത്താണ് കൂടുതല്‍ ന്യായം. കാരണം അവള്‍ പഠനം പാതിയില്‍ ഉപേക്ഷിച്ചില്ല., അവള്‍ ഒരു ജോലി നേടിയിരിക്കുന്നു., ആ ചെക്കനൊപ്പം ഇവള്‍ ഇറങ്ങിപ്പോയില്ല മറിച്ച് കല്ല്യാണം കഴിച്ചയക്കണമെന്നാണു പറഞ്ഞത്. അവളെ ശകാരിക്കും, മുമ്പ് നിങ്ങള്‍ നിങ്ങളുടെ കഴിഞ്ഞകാലവും  ഒന്നോര്‍ക്കുക.... അതെ ഞങ്ങള്‍ക്കു പറയുവാനൊള്ളു......! ആ മുത്തശന്‍ പറഞ്ഞു നിര്‍ത്തിയതും അവര്‍ തലകുനിച്ചതും ഒരുമിച്ചായിരുന്നു.....!

No comments: