Friday, January 3, 2020

പണം


ലോകം ഭരിക്കുന്ന ഏക മാധ്യമം, പണം ഉള്ളവനാരോ അവനോടൊപ്പം ഒരു ലോകം തന്നെ കാണും. അതെ സമയം ലോക നന്മയുടെ ആശയമുള്ളവനാകട്ടെ പണം ഇല്ലെന്കില്‍ വെറും ദരിധ്രന്‍ തന്നെ.

മനുഷ്യന്‍റെ ആവിശ്യങ്ങള്‍ കൃത്യതയോടെ നടപ്പാക്കുന്നതിനുവേണ്ടി അവന്‍ ഉള്‍പ്പെടുന്ന കൊടുക്കല്‍ വാങ്ങലുകളില്‍ അവനുണ്ടായിരുന്ന ലാഭനഷ്ട്ട കണക്കുകള്‍ മാറ്റിയെടുക്കുന്നതിനായി അവനൊരുമാധ്യമം കണ്ടെത്തി അതിന് അവന്‍ മൂല്യതയും നല്‍കി. അതാണു പണമെന്ന മാധ്യമം

ഇന്ന് ലോകത്ത് സ്നേഹത്തെക്കാളും സഹാനുഭൂതിയെക്കാളും ഒക്കെ വലുതായി മാനുഷിക മനസ്സില്‍ മുഴുവനായി കയറിപറ്റിയ ഒരേ ഒരു മാധൃമമേ ഒള്ളു അതു പണമാണ്
പണമുള്ളവരില്‍ സമൂഹത്തിന്‍റെ വിവേചനങ്ങള്‍ പാടെ കുറവാണ് എന്നാല്‍ പണമെന്ന സ്വാധിന ശക്തി കൈയ്യില്‍ ഇല്ലാത്തവനിലാകട്ടെ ഇവയുടെ ഒക്കെ ഒളിയമ്പുകള്‍ പരസ്യമായ രഹസ്യമായ് നേരിടേണ്ടിവരുന്ന വെല്ലുവിളിയുമാണ്. എല്ലാവര്‍ക്കും തുല്ല്യമായി വിനിയോഗിക്കാവുന്ന പണം ഇവിടെയുണ്ട്. എല്ലാവരേയും ദാരിധ്രത്തില്‍ നിന്നും അകറ്റാനുള്ള ആസ്തിയും ഇവിടെയുണ്ട്. ഇവയൊക്കെ നടപ്പാക്കേണ്ടുന്ന ആശയമാതൃകയും നമ്മളിലുണ്ട്. പക്ഷേ ഇവയൊക്കെ നടപ്പാക്കേണ്ടുന്ന ചുമതലവഹിക്കുന്നവരുടെ മനസിന്‍റെ വൈകല്ല്യങ്ങള്‍ കൊണ്ട് ചിലര്‍ ദരിധ്രരാകുന്നു മറ്റുചിലര്‍ സമ്പന്നരുമാകുന്നു.

No comments: