Thursday, October 15, 2015

നമുക്കു ജീവിക്കാം

☆★☆ മനസ്സ് കൊണ്ട് മനസ്സിനെ
അറിയുമ്പോഴും സ്നേഹം കൊണ്ട്
സ്നേഹത്തെ അറിയുമ്പോഴും തമ്മില്
കണ്ടില്ല എന്ന കാരണത്താല്
അവസാനിപ്പിക്കരുത് നമ്മുടെ ഈ
സ്നേഹം♥♡♥♡♥♡

ഞാന്‍ നിന്നെ അറിയുന്നു നീ എന്നെയുംപക്ഷേ നാം പരസ്പരം സ്വന്തമല്ല, നിനക്ക് ഞാനോ എനിക്ക് നീയോ, സ്വന്തമകാന്‍ മനസുകള്‍ മോഹിക്കുന്നതിനൊപ്പം മോഹം ഒരുമിച്ചൊരു ജീവിതമായ് വളരണം അവിടെ ഒരുമുഴം തണ്‍ടില്‍കോര്‍ത്ത താലിതന്‍ ചരട് നിന്‍റെ കഴുത്തില്‍ അണിയണം ഒപ്പം ഒരിറ്റുസിന്തൂരം നിന്‍റെ തിരുനെറ്റില്‍ പതിക്കുകയും വേണം അപ്പോ ചുറ്റുമുള്ള എവരെയും നാം അറിയിക്കും നാം ഒന്നാണെന്ന്

ആ ചരടിന്‍റെ കെട്ടഴിയാതെ നീ നോക്കണം ഒപ്പം ആ സിന്തുരത്തിന്‍റെ നിറം മങ്ങതെയും, ആ ചരടിന് എന്നും ബലമേകി ഞാന്‍ ഉണ്‍ടാകും നിന്നൊടൊപ്പം

നിന്റെ കൈപിടിച്ച് കാഴ്ചകളെ
പിന്നിലേക്കാക്കി നമുക്ക് മുന്നോട്ട്
പോകണം. ഇടക്കുള്ളവിശ്രമവേളയില്‍ നമുക്കായ്  ഞാന്‍ ഒരുക്കിയ ആ കൂട്ടില്‍ നിന്‍റെ മടിയില്‍ തലവെച്ച് എനിക്ക് നിന്‍റെ കണ്ണുകളില്‍ നോക്കി കിടക്കണം നിന്‍റെ മാത്രമായ് നമ്മുടെ ലോകത്ത്..

സൂരൃനെപോലെ പ്രകാശമാനമായ ഒരുവനുമുന്നില്‍ മിന്നാമിനുങ്ങിനെ പോലെ നുറങ്ങവെട്ടം കൊളുത്തിനമുക്ക് അവന്‍ തരുന്ന  അറിവിലൂടെ അവന്‍ കാട്ടുന്ന  വഴിയിലൂടെ നടന്നുമുന്നേറണം

ഒപ്പം നമ്മുടെ മാതാപിതാക്കളെ നാം  നമ്മുടെ അടുത്തു നിര്‍ത്തി അവര്‍ക്കുകൊടുക്കാവുന്ന അവര്‍ ആഗ്രഹിക്കുന്ന ഏല്ലാംസന്തോഷവുംഅവര്‍ക്കു നല്‍കണം

മഞ്ഞിനെ അറിയുന്നമലരായും മലരിനെ അറിയുന്ന ശലഭമായും നമുക്ക് ജീവിതം മുന്നോട്ടു കൊണ്‍ടുപോകണം, ആ ജീവിതത്തില്‍ കുഞ്ഞു കുഞ്ഞു ദുഖവും വലിയ വലിയ സന്തോഷവും എന്നും നിറഞ്ഞു നില്‍ക്കണം...

ഇവിടെ ഒരു യാത്രപോകണം ഏല്ലാബന്ധങ്ങളുടെയും ഉറവിടങ്ങള്‍തേടി ഒരുയാത്ര  രക്തബദ്ധത്തിന്‍റെം    സൗഹൃതത്തിന്‍റെയും ഓര്‍മ്മപുതുക്കലിനായ് ഒരുയാത്ര

പിന്ന നിന്‍റെ താരാട്ടില്‍ അലിഞ്ഞും എന്‍റെ തോളില്ചാഞ്ഞും  വാല്സല്യം നുകരാന്‍ കൊതിക്കുന്ന ഒരു കുഞ്ഞു ജീവന്‍ നമുക്ക് സ്വന്തമാക്കണം അവന്‍റെ ഓരോ കല് വെപ്പിലും നാം താങ്ങായും തണലായും നിന്ന് അവനെ വളര്‍ത്തണം കൊടുക്കാവുന്ന സൗഭാഗ്യങ്ങള്‍ എല്ലാം അവനു പകര്‍ന്നു നല്‍കണം നേരായ വഴിയില്‍ നടത്തകയും വേണം നേരായ ചിന്ത ഉണര്‍ത്തുകയും വേണം സ്നേഹിക്കാന്‍ പഠിപ്പിക്കണം ഒപ്പം ജീവിക്കാനും

പിന്നെകാലം ചെല്ലുപൊള്‍ അവന്‍ നല്ല ഒരുനിലയില്‍ എത്തുപോള്‍ അവനായ് അവന്‍ കണ്‍ടെത്തുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് നമുക്കൊരു മകളെയും സ്വന്തമാക്കണം

പിന്നെ നമുക്ക് വൃദ്ധതയുടെ നരബാധിച്ചുതുടങ്ങപ്പൊള്‍ മുത്തച്ഛനും മുത്തശിയുംമായി ചെറുമക്കളൊട് കഥകള്‍ പറഞ്ഞുകുടുത്തും ഒരിക്കല്‍ സ്വന്തം മകന്‍റെ കൈ പിടിച്ചുനടന്ന അവനെ നടത്താന്‍ പഠിപ്പിച്ച ആ വഴിയിലൂടെ മകന്‍റെയും മരുമകളുടെയും ചെറുമക്കളുടെമും കൈ പിടിച്ച് നമുക്ക് നടക്കണം

പിന്നെ മരണമെന്ന ആ യാത്ര കാത്തിരിപ്പാണ്,,,,,,, ആ കാത്തിരിപ്പില്‍ മനസ്സ് മന്ത്രച്ചുകൊണ്‍ടിരിക്കുന്നത് ഒന്നു മാത്രമായിരിക്കും നാം പിരിയരുതേ എന്ന് നാമേ പിരിക്കരുതേ എന്ന് മരണത്തില്‍ പോലും........ അടുത്തജന്‍മ്മവും നാം ഒരുമിച്ചു ജീവിക്കണമേ എന്ന് ഒരു പ്രര്‍ത്തനയും

Rakesh Krishnan

No comments: