Monday, February 6, 2023

വാർദ്ധക്ക്യം

അങ്ങനെ തന്റെ കുടുംബത്തെ പരിപാലിച്ചുകൊണ്ട് ഇരിക്കുമ്പോൾ കാലം മുന്നിലേക്കു തന്നെ പോകുകയും ആയിരിക്കും. അങ്ങനെ ഒരിക്കൽ നാം വാർദ്ധക്ക്യ ത്തിലേക്ക് കാലെടുത്ത് വെയ്ക്കാൻ തുടങ്ങും. എല്ലാ ദിവസവും നോക്കിക്കണ്ടിരുന്ന മുഖകാന്തിയിൽ മങ്ങലുകൾ കാണപ്പെടാൻ തുടങ്ങും. മേനിയിലെ പലയിടത്തും ചുളിവുകൾ രൂപപ്പെടും. മുടികൊഴിഞ്ഞു തുടങ്ങും. അവശേഷിക്കുന്നിടത്ത് നരവീഴുകയും ചെയ്യും. അന്ന് നാം മനസ്സിലാക്കും പ്രായമായി തുടങ്ങിയെന്ന്. അതുവരെ ആഘോഷിച്ച് കഴിച്ച ബർത്തിഡേകേക്കിന്റെ മധുരം പുളിപ്പ് ആയോ എന്ന് ഓർത്തു പോകും. ഇന്ന് ഈ കാലഘട്ടത്തിൽ ഈ സാഹചര്യത്തിൽ ഏവരും സ്വന്തമാക്കുന്ന ഒന്നുകൂടി യുണ്ട്. ജീവിതശൈലിരോഗങ്ങൾ ആയി കയറിവരുന്ന ഷുഗറും പ്രഷറും ബിപിയും ഒപ്പം ഒരു കണ്ണടയും.
Rakesh Krishnan 

No comments: