#me
ഒരു പഴയ ഞാൻ ഉണ്ടായിരുന്നു
ആ ഞാൻ ഇന്ന് വല്ലാതെ മാറിപ്പോയി. മൂക്കറ്റം വരെ ചുരുളൻ മുടി ഉള്ള ഞാൻ...
എപ്പോഴും അമ്മക്കൊപ്പം നടന്ന ഞാൻ....
അച്ഛൻ വന്നാലേ എന്നെ കുത്തിവെക്കാവു ഇന്ന് വാശി പിടിച്ച ഞാൻ (പണ്ട് പനി വരുമ്പോൾ ) അച്ഛൻ വന്നപ്പോൾ പോറട്ടെ യും ഫ്രൂട്ടിയും വാങ്ങി തന്ന് കുത്തി വെച്ചോളാൻ പറഞ്ഞ ഞാൻ.. (കുത്ത് കിട്ടാതിരിക്കൻ കാണിച്ച അടവ) അങ്കനവാടിയിൽ എടുത്തുകൊണ്ട് പോയാലെ ഞാൻ കരയാതെ ഇരിക്കു ഇന്ന് വാശി പിടിച്ച ഞാൻ......... അങ്ങനെ എത്ര എത്ര ഞാൻ. ഒടുവിൽ ശൈശവവും ബാല്യവും പോയി. അവിടെ കൂടെ ഒരു കുറുമ്പിയെ കിട്ടി കൂടെ നടക്കാൻ (അനിയത്തി)....
അതിനിടയിൽ
കളി വണ്ടികളിൽ നിന്ന് സൈക്കിളിലേക്കും ചേക്കേറി പയ്യെ പയ്യെ കൗമാരം മാറി യൗവനത്തിലേക്ക് കടന്നു.....
വലിയ വലിയ സ്വപ്നങ്ങളും വലിയ വലിയ ലക്ഷ്യങ്ങളുമായി......
അവിടെ സൈക്കിളു പിന്നെ ബൈക്കും കാറും ഒക്കെയായ യന്ത്രവാൽകൃത ലോകമായി. കൂടെ Smart ആണെന്നു സ്വയം പറയാത്ത 🤣 എന്നിലേക്ക് ഒരു smart mobile കൂടി വന്നു ചേർന്നു പിന്നെ ഒരുപാടു മോഹിച്ചു കിട്ടിയ ഒരു തത്തമ്മ കൂടി കൂടെ ചേർന്നു.....
അങ്ങനെ ഇന്ന് അമ്മയും അച്ഛനും അനിയത്തിയും പൊന്നു തത്തമ്മയും കൂടെ അച്ഛമ്മയും ആയി ഞാൻ ഇവിടെ കഴിയുന്നു...
പിന്നെ ഒന്നൂടി പറയണം
ഇവിടെ കൂടെ ഉള്ളത് കുറച്ചു നല്ല friends മും... പക്ഷേ പലപ്പോഴും അവരോടൊപ്പം ചേരാൻ കഴിഞ്ഞില്ല... (Sorry) ഇനിയും time ഉണ്ടല്ലോ.... 😊😊😊
ഇതുവരെ കൂടെ നിന്നവരോടും കൂടെ കുടിയവരോടും പാതിവഴിയിൽ പോയവരോടും ഇനി വന്നുചേരാൻ ആഗ്രഹിക്കുന്നവരോടും..... സ്നേഹം മാത്രം.... 🥰🥰🥰
എന്ന്ന്ന ഇന്നത്തെ #birthdayboy (ജൂൺ 30) ഞാൻ
No comments:
Post a Comment