Wednesday, April 14, 2021

വിഷുദിനാശംസകള്‍

ഹാപ്പി വിഷു..,
ഹൃദയം നിറഞ്ഞ വിഷുദിനാശംസകള്‍.


ഒരുതരത്തില്‍ എന്‍റെ കണ്ണനെ കണികണ്ടുണരുന്നദിനം. അതിനപ്പുറം
മണ്ണും മനുഷ്യനും തമ്മിലെ ആഴമുളള ബന്ധത്തിന്റെ അടയാളമായൊരുദിനം.

കണ്ണന്‍
മഞ്ഞപട്ടുടുത്ത്, കൈയ്യില്‍ ഒടക്കുഴലുമായി, മയില്‍പീലി ചൂടിയ കാര്‍വര്‍ണ്ണന്‍..., ഒപ്പം കണികൊന്നയും കണിവെള്ളരിയും ഒക്കെയായി ചിലരേക്കൂടി ചേര്‍ത്തൊരുക്കുന്ന ദിനം.

അച്ഛന്‍ നില്‍കിയ കൈനീട്ടവും അമ്മ നല്‍കിയ മധുരപുഞ്ചിരിയുമായി പുത്തന്‍ പ്രതീക്ഷകളെ മോഹിച്ചുകൂട്ടാനൊരു ദിനം........
.
.
ഇവിടെ
ഇനിവരും ദിനങ്ങളില്‍ മനസ്സിലെ പ്രതീക്ഷകളൊക്കെയും പൂവണിഞ്ഞു തുടങ്ങട്ടെ ഒന്നിനേയും വേദനിപ്പിക്കാതെ. ഇന്നത്തെ കണി അതിനുള്ളതാകട്ടെ....

                ♥♥♥♥♥
                                          എന്ന്
                                         രാകേഷ്കൃഷണന്

No comments: